പ്രവാസികളുടെ യാത്ര പ്രതിസന്ധി : സർക്കാരുകൾ ഉടൻ ഇടപെടണം – റിയാദ് ഓ.ഐ.സി.സി.

സൗദിയിലേക്കുളള യാത്ര മദ്ധ്യേ ദുബായിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ പ്രശ്നത്തിൽ വളരെ പെട്ടെന്ന് തന്നെ ഇടപെടണമെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി കേന്ദ്ര കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധി തുടങ്ങിയ കാലത്ത് നാട്ടിൽ പെട്ടുപോയ പലരും ജോലിയില്ലാതെ കുറെ കാലം കഴിഞ്ഞു ദുബായ് വഴി സൗദിയിലേക്ക് എത്തിപെടാമെന്ന ആഗ്രഹത്തിൽ പുറപെട്ടതാണ്.

ഭാരിച്ച തുക ഏജൻസികൾക്ക് നൽകി ദുബായിയിൽ പതിനാല് ദിവസത്തേക്കുളള റൂം സൗകര്യവും നൽകിയാണ് അവർ സൗദിയിലേക്ക് പോരുന്നത്. എന്നാൽ നിർഭാഗ്യവശാൽ കോവിഡ് കേസുകൾ ദിനം പ്രതിനിധി വർധിച്ചു വരുന്ന സാഹചര്യത്തിൽ സൗദി അധികൃതർ പെട്ടെന്ന് അതിർത്തികൾ അടച്ചത് കാരണം ദുബായിയിൽ കുടുങ്ങിപോയവരാണ് എല്ലാവരും. ഇത് മൂലം പ്രവാസികൾ ദുരിതത്തിലാവുകയും ചെയുന്ന സാഹചര്യമാണ് നില നിലനിൽക്കുന്നത്.

ദുബായിലെ ഇൻകാസ്, കെ.എം.സി.സി. അടക്കമുള്ള എല്ലാ സാമൂഹ്യ സന്നദ്ധ സംഘടനകളും സഹായിക്കാൻ രംഗത്തുണ്ടെങ്കിലും നമ്മുടെ സർക്കാർ ഇതൊന്നും കണ്ടില്ല എന്ന് നടിക്കുകയാണ്. ഇന്ത്യൻ എംബസി ഇങ്ങനെ കുടുങ്ങി കിടക്കുന്നവരോട് നാട്ടിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ടത് അവരെ നിരാശയിലാഴ്ത്തിയിരിക്കാണ്. എംബസി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന പ്രതീക്ഷയും നഷ്ട്ടപെട്ട പ്രവാസികൾ എന്ത് ചെയ്യണമെന്നറിയാതെ മറ്റുള്ളവരെ ആശ്രയിച്ചു കഴിയുകയാണ്.

ഈ സാഹചര്യത്തിൽ രാഷ്ട്രീയത്തിനതീതമായി ഈ വിഷയത്തിൽ ഇടപെട്ടു ഒരു പരിഹാരം കാണാൻ കേന്ദ്ര സർക്കാരിൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മറ്റി വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news