മലപ്പുറത്തിന്റെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം

കോട്ടപ്പടി ഗ്രൗണ്ട് പൊതുജനങ്ങള്‍ക്കായി തുറന്നു

മലപ്പുറം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിൻ്റെ ഫുട്‌ബോള്‍ തട്ടകമായ മലപ്പുറത്തെ കോട്ടപ്പടി ഫുട്‌ബോള്‍ മൈതാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. കോട്ടപ്പടി നഗരത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കോട്ടപ്പടി മൈതാനം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന വര്‍ഷങ്ങളായുള്ള മുറവിളിക്കാണ് ഇതോടെ പരിഹാരമായത്. സ്റ്റേഡിയം തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് പുതിയ നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരിയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ പ്രതിനിധി സംഘം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻ്റ് എ ശ്രീകുമാറുമായി കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഗ്രൗണ്ട് തുറന്ന് നല്‍കാന്‍ തീരുമാനമായത്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻ്റ് എ ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍മാന്മാരായ പി കെ സക്കീര്‍ ഹുസൈന്‍, പി കെ അബ്ദുല്‍ ഹക്കീം, സിദ്ധീഖ് നൂറേങ്ങല്‍, പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളായ വി പി അനില്‍, സി സുരേഷ് മാസ്റ്റര്‍ എന്നിവർ പ്രസംഗിച്ചു. പ്രദര്‍ശന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീം വിജയിച്ചു.

spot_img

Related Articles

Latest news