വേനൽച്ചൂട് ശക്തമാകുന്നതോടെ ഉപഭോഗം ഇത്തവണ റെക്കോഡ് ഭേദിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം, സംഭരണികളിൽ കഴിഞ്ഞ വർഷത്തേക്കാൾ ശക്തമായ ജലനിരപ്പുണ്ടായിട്ടും ആഭ്യന്തര വൈദ്യുതോത്പാദനത്തിൽ 20 മുതൽ 30 ശതമാനംവരെ കുറവ് വരുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഇതുകാരണം ഇറക്കുമതി വൈദ്യുതിയുടെ അളവ് ഓരോ ദിവസവും വർധിക്കുന്നുണ്ട്. പുറത്തുനിന്നുള്ള വൈദ്യുതി ഇറക്കുമതി ബോർഡിന് അധിക സാമ്പത്തികഭാരം വരുത്തുമെന്നാണ് മുൻകാലകണക്കുകൾ വ്യക്തമാക്കുന്നത്.
ഏതാനും ദിവസമായി പ്രതിദിന വൈദ്യുതി ഉപഭോഗം 74 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. ഇതിൽ ഓരോദിവസവും വർധനയുണ്ട്.
Mediawings: