കെഎസ്ഇബിയുടെ സൈറ്റിലെ പിഴവുകള്‍ മുതലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്

കെഎസ്ഇബിയുടെ വെബ് സൈറ്റിലെ പിഴവുകള്‍ മുതലാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഉപഭോക്താക്കളിൽ നിന്നും ലക്ഷങ്ങളാണ് ഹൈ ടെക് സംഘം തട്ടിയത്. കെഎസ്ഇബി ചെയർമാന്‍റെ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

സൈറ്റിലെ പിഴവ് മുതലാക്കിയാണ് ഹെ ടെക് സംഘം തട്ടിപ്പ് നടത്തിയത്. www.kseb.in എന്ന സൈറ്റിലേക്കാണ് തട്ടിപ്പ് സംഘം ആദ്യമെത്തുക. ഉപഭേക്താവ് കണ്‍സ്യൂമ‍ർ നമ്പറും സെക്ഷന്‍ ഓഫീസും തെരഞ്ഞെടുത്താല്‍ മാത്രമേ സൈറ്റില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുക.

എന്നാല്‍, കണ്‍സ്യൂമർ നമ്പർ അറിയണമെന്നില്ല. ഏതെങ്കിലും ഒരു നമ്പർ കൊടുക്കണം. ഒരു ഓഫീസും തെരഞ്ഞെടുക്കണം. മുന്നിൽ വരുന്നത് ഉപഭോക്താവിന്‍റെ മുഴുവൻ വിവരങ്ങളാണ്. ഇങ്ങനെ ഫോണ്‍ നമ്പർ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും തട്ടിപ്പ് സംഘം ചോർത്തും.

ഉപഭോക്താവ് എന്ന് പണമടക്കണം, പണടച്ചില്ലെങ്കിൽ എന്ന് കണക്ഷൻ റദ്ദാക്കും തുടങ്ങിയ വിവരങ്ങൾ മനസിലാക്കും. എന്നിട്ടും ക്വിക് പെയിലേക്ക് കണ്‍സ്യൂമർ നമ്പർ നൽകും. ഇവിടെയും പണമടക്കുന്നത് സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും.

പിന്നെ കെഎസ്ഇബി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് ഉപഭോക്താവിനെ വിളിക്കും. ബില്ലിൽ പിഴവ് സംഭവിച്ചെന്നും ഉടൻ പണടക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്.

 

spot_img

Related Articles

Latest news