മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്

മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് 4 മരണം. 3 പേർക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ വെള്ളില – കടുക്കാ സിറ്റി നമ്പൂരിക്കാട് പോയിന്റില്‍ സായാഹ്നം ചെലവഴിക്കാനെത്തിയ സുഹൃത്തുക്കളായ യുവാക്കള്‍ക്കാണ് ഇടിമിന്നലേറ്റത്.ആകെ ആറുപേർക്കാണ് മിന്നലേറ്റത്. ഇതില്‍ നാലുപേർ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുൻപ് തന്നെ മരിച്ചു.

വൈകിട്ട് 5 മണിയോടെയാണ് സംഭവം. പരിക്കേറ്റ മറ്റു രണ്ടുപേർ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. പ്രദേശവാസികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടതെന്നാണ്. സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്.

spot_img

Related Articles

Latest news