മാനസിക സമ്മർദ്ദം കുറയ്ക്കാൻ 30 ദിവസത്തെ ഓൺലൈൻ മെഡിറ്റേഷൻ പ്രോഗ്രാം: ഡിസംബർ 5-ന് ആരംഭിക്കുന്നു.
തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളിൽ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറച്ച് മനസ്സമാധാനം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കായി ‘ഇന്നർ പീസ്’ (Inner Peace) എന്ന പേരിൽ 30 ദിവസത്തെ പ്രത്യേക ഓൺലൈൻ മെഡിറ്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഡിസംബർ അഞ്ചിനാണ് പുതിയ ബാച്ചിന്റെ ക്ലാസുകൾ തുടങ്ങുന്നത്.
റിഷാന മൊയ്തീൻകുട്ടി, റഹീന റഫീഖ് എന്നിവരാണ് ഈ ധ്യാനപരിശീലനത്തിന് നേതൃത്വം നൽകുന്നത്. ദിവസേനയുള്ള ഗൈഡഡ് മെഡിറ്റേഷൻ, മാനസിക സമ്മർദ്ദത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നുമുള്ള മോചനം, മികച്ച ഏകാഗ്രതയും വൈകാരിക നിയന്ത്രണവും, പോസിറ്റീവ് ചിന്താഗതിയും ആത്മസ്നേഹവും വളർത്തിയെടുക്കൽ എന്നിവയാണ് ഈ കോഴ്സിലൂടെ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 8304002812 എന്ന ഫോൺ നമ്പറിലോ rishanarishu491@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

