മെക്7 റിയാദ് ആരോഗ്യ ക്ലബ് പരിശീലകൻ അഷ്‌റഫ് മണ്ണയിലിന് യാത്രയയപ്പ് നൽകി.

റിയാദ് : മെക് 7 റിയാദ് ആരോഗ്യ ക്ലബ്ബ് പരിശീലകനും ദീർഘകാലം റിയാദ് മെട്രോ നിർമാണത്തിന്റെ ബാക്സ് (BACS) ലൈൻ ഒന്ന്-രണ്ടിൽ ലീഡ് പ്രൊജക്റ്റ് കോർഡിനേറ്ററുമായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ അഷ്‌റഫ് മണ്ണയിൽ പ്രവാസജീവിതത്തിന് താൽ കാലിക വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി മെക് 7 റിയാദ് അംഗങ്ങൾ ഹൃദ്യമായ യാത്രയപ്പ് നൽകി. മലസിനടുത്ത നഹ്ദ പാർക്കിലായിരുന്നു പരിപാടികൾ അരങ്ങേറിയത്. മെക് 7 റിയാദ് യൂണിറ്റുകളായ മലാസ്, ബത്ത, ശുമൈസി , ദാറുൽ ബൈദ, അസീസിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർ കുടുംബ സമേതം പരിപാടിയിൽ പങ്കെടുത്തു.

മെക് 7 റിയാദ് മുഖ്യ പരിശീലകൻ ഷുക്കൂർ പൂക്കയിലും, പരിശീലകനും കോർഡിനേറ്ററുമായ അഖിനാസ് കരുനാഗപ്പള്ളിയും പരിപാടികൾക്ക് നേതൃത്വം നൽകി. മുഖ്യ രക്ഷാധികാരി അബ്ദുസലാം കോട്ടയം, ചീഫ് കോർഡിനേറ്റർ സ്റ്റാൻലി ജോസ്, പരിശീലകരായ അബ്ദു പരപ്പനങ്ങാടി, കോയ മൂവാറ്റുപുഴ, അഫ്സർ വള്ളിക്കുന്ന്, ജലീൽ എടവണ്ണ, ആഷിക് കല്ലുങ്ങൽ, നാസർ ലൈസ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ശുമൈസി യൂണിറ്റ് കോഡിനേറ്റർമാരായ സിദ്ദിഖ് കല്ലുപറമ്പൻ, ശറഫുദ്ധീൻ മാതാപുഴ, അബ്ദുറഹിമാൻ തുടങ്ങിയവരും ബത്ത യൂണിറ്റ് കോർഡിനേറ്റർമായ ഇസ്മായിൽ തലശേരി, അജയൻ കോഴിക്കോട്, ഷഫീക് തലശേരി തുടങ്ങിയവും ദാറുൽബൈദ കോർഡിനേറ്ററായ അബ്ദുൽ സലാം കെ. കെ യും തുടർന്ന് ചടങ്ങിൽ പങ്കെടുത്ത എല്ലാവരും അഷ്‌റഫ് മണ്ണയിലിന് ആശംസകൾ നേർന്ന് സംസാരിച്ചു.

ചടങ്ങിൽ അബ്ദുൽ സലാം മുള്ളമട നിമിഷനേരം കൊണ്ടുണ്ടാക്കിയ ആശംസാഗാനം ആലപിച്ചത് ചടങ്ങിനു ആവേശമായി. പുതുതായി ആരംഭിച്ച ദാറൽബൈദ മെക് 7 യൂനിറ്റിനുള്ള യൂണിഫോം പ്രകാശനം ചടങ്ങിൽ അരങ്ങേറി. കൊണ്ടോട്ടി തുറക്കൽ സ്വദേശി റിട്ടയേർഡ് ക്യാപ്റ്റൻ സലാഹുദ്ധീൻ തുടങ്ങി വെച്ചതും കേരളത്തിനകത്തും പുറത്തുമായി ആയിരത്തിലധികം യൂണിറ്റു കളും അമ്പതിനായിരത്തിലധികം അംഗങ്ങളുമുള്ള ആരോഗ്യ ക്ലബാണ് മെക് 7 ആരോഗ്യ ക്ലബ് . ഏഴു വൈവിധ്യങ്ങളായ വ്യായാമങ്ങളടങ്ങിയ 21 വ്യായാമങ്ങളുടെ കൂട്ടമാണ്, തികച്ചും സൗജന്യമായതും ഏതു പ്രായക്കാർക്കും പരിശീലിക്കാൻ പറ്റിയതുമായ ഈ വ്യായാമ മുറ. എയറോബിക്, ഫ്ലെക്സിബിൾ, ഡീപ്പ് ബ്രീത്തിങ്, യോഗ, മെഡിറ്റേഷൻ, അക്യൂപ്രെഷർ, ഫൈസ് മസാജ് തുടങ്ങിയ ഏഴു വൈവിധ്യങ്ങളായ വ്യാമങ്ങളാണ് മെക് 7 ൽ ഉള്ളത്.

മൂന്നു വർഷത്തോളമായി റിയാദിന്റെ പല ഭാഗങ്ങളിലായി അതിരാവിലെ 5.40 നും വൈകുന്നേരം 8 മണിക്കും ദിവസവും മുടങ്ങാതെ മെക് 7 വ്യായാമങ്ങൾ പരിശീലിച്ചു വരുന്നു. ജീവിത ശൈലീരോഗങ്ങളുടെ പിടിയിലമർന്നുകഴിയുന്ന മലയാളികൾക്ക് തെല്ലൊരാശ്വാസമാണ് മെക് 7 വ്യായാമങ്ങൾ എന്നതിന് അനുഭവസ്ഥർ സാക്ഷ്യമാണ്.

തികച്ചും സൗജന്യവും ഇരുപത്തഞ്ചു മിനുറ്റികൾ മാത്രം ചെലവഴിക്കേണ്ടിവരുന്നതുമായ മെക്7 റിയാദ് വ്യായാമ കൂട്ടായ്മയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 0594119126, 0502167914 എന്നീ നമ്പറുകളിലും ദാറുൽബൈദ യൂണിറ്റിൽ ചേരാൻ താല്പര്യമുള്ളവർ, 0538347091 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

spot_img

Related Articles

Latest news