മുഖ്യമന്ത്രി പ്രതിസന്ധി; ബുധനാഴ്ച അടിയന്തരയോഗം വിളിച്ച്‌ ലീഗ്

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ച അനന്തമായി നീളുന്നതിനിടെ അടിയന്തരയോഗം വിളിച്ച്‌ ലീഗ്. ബുധനാഴ്ച രാവിലെ 10ന് പാണക്കാട്ടാണ് യോഗം ചേരുക.മുഖ്യമന്ത്രി പ്രതിസന്ധി തുടരുന്നതില്‍ ലീഗ് നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രവർത്തകരുടെ ക്ഷമ പരീക്ഷിക്കരുതെന്ന് മുസ്ലീം ലീഗ് എംഎല്‍എ ടി.വി.ഇബ്രാഹിം. പ്രതികരിച്ചു.പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എവിടെ ചെന്നാലും ആളുകള്‍ ചോദിക്കുന്നത് മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമായോ എന്നാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്ന് സാങ്കേതികമായി പറയാമെങ്കിലും ഇപ്പോള്‍ നടക്കുന്നതെല്ലാം ജനഹിതത്തിന് എതിരായ കാര്യങ്ങളാണെന്നും അദ്ദേഹം തുറന്നടിച്ചു.

ജനഹിതം മാനിച്ചുകൊണ്ടുവേണം ഹൈക്കമാൻഡ് തീരുമാനമെടുക്കാൻ. ഇക്കാര്യത്തില്‍ ലീഗിന്റെ അഭിപ്രായം പരിഗണിക്കുമെന്നാണ് വിശ്വാസം. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ വളരെ വേഗം തീരുമാനമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img

Related Articles

Latest news