ഷൂട്ടൗട്ട് വീണ്ടും ദുരന്തമായി; ബ്ലാസ്റ്റേഴ്സ് പൊരുതി തോറ്റു

ഹൈദരാബാദിന് കന്നിക്കിരീടം

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളത്തിന് ഇത്തവണയും കിരീടം നേടാനായില്ല. അധിക സമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ബ്‌ളാസ്‌റ്റേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച്‌ ഹൈദരാബാദ് എഫ്‌സി കിരീടം ചൂടി.

ഐഎസ്‌എല്ലില്‍ ഹൈദരാബാദ് ആദ്യ കിരീടം നേടിയപ്പോള്‍ മൂന്നാം തവണയും കേരളം ഫൈനലില്‍ കീഴടങ്ങി.

സാധാരണ സമയത്തും അധികസമയത്തും ഇരുടീമും ഓരോഗോളടിച്ച്‌ സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദ് എഫ്‌സി ന് ബ്‌ളാസ്‌റ്റേഴ്‌സിനെ മറികടന്നു. സാധാരണ സമയത്ത് ഇരുടീമും ഓരോ ഗോളടിച്ച സമനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ കേരളത്തിന്റെ ആന് മാത്രമാണ് ഗോള്‍ നേടാനായത്.

സാധാരണ സമയത്ത് കളിയുടെ രണ്ടാം പകുതിയിലായിരുന്നു രണ്ടു ടീമുകളും ഗോളുകള്‍ നേടിയത്. 69-ാം മിനിറ്റില്‍ മഞ്ഞക്കടലിനെ പൊട്ടിത്തെറിപ്പിച്ച്‌ കെ.പി രാഹുല്‍ ഗോള്‍ നേടി. ഓട്ടത്തിനിടയില്‍ തൊടുത്ത ഷോട്ട് കീപ്പര്‍ കട്ടിമണിയുടെ കയ്യില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. കളി വിജയിപ്പിക്കുമെന്ന് ഉറപ്പിച്ച സമയത്ത് 88-ാംമിനിറ്റില്‍ ഹൈദരാബാദ് തിരിച്ചടിച്ചു. ഒരു ഫ്രീകിക്കില്‍ നിന്നും ബ്‌ളാസ്‌റ്റേഴ്‌സ് പ്രതിരോധം രക്ഷപ്പെടുത്തിയ പന്തില്‍ സാഹില്‍ ടവോറയുടെ ലോംഗ് റേഞ്ചര്‍ വെടിയുണ്ടയായി ബ്‌ളാസ്‌റ്റേഴ്‌സ് വലിയില്‍ കയറി.

ആദ്യപകുതിയില്‍ കേരളാബ്‌ളാസ്‌റ്റേഴ്‌സിന്റെ സമ്ബൂര്‍ണ്ണ ആധിപത്യമായിരുന്നു. പൊസഷനിലും പാസിംഗിലും ബ്‌ളാസ്‌റ്റേഴ്‌സ് മികച്ചു നിന്നു. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടു മുമ്ബ് വസ്‌ക്കസിന്റെ ഒരു ഷോട്ട് ബാറില്‍ തട്ടിത്തെറിക്കുന്നത് അവിശ്വസനയീയതയോടെയാണ് ആരാധകര്‍ കണ്ടത്. വലതു ഖബ്ര മറിച്ചു നല്‍കിയ പന്തില്‍ വക്‌സ്‌കസ് തൊടുത്ത അടി കട്ടിമണിയെ കീഴടക്കിയെങ്കിലും ബാറില്‍ തട്ടിത്തെറിച്ചു.

മറുവശത്ത് കേരളത്തിന്റെ ഹാഫില്‍ കിട്ടിയ ഒരു ഫ്രീകിക്കില്‍ സീവേരിയോ തൊടുത്ത ഫ്രീ ഹെഡ്ഡര്‍ ബ്‌ളാസ്‌റ്റേഴ്‌സ് കീപ്പര്‍ ഗില്‍ തകര്‍പ്പന്‍ സേവ് നടത്തി. ആദ്യപകുതിയില്‍ ഓഗ്ബച്ചേയെ കേരള പ്രതിരോധം നന്നായി പൂട്ടിയപ്പോള്‍ മറുവശത്ത് ലൂണയെയും വസ്‌ക്കസിനെയും മികച്ച രീതിയില്‍ ഹൈദരാബാദ് തടഞ്ഞു.

രണ്ടാം പകുതിയില്‍ ഹൈദരാബാദ് അനേകം ഉജ്വല നീക്കം നടത്തിയെങ്കിലും കേരള ഗോള്‍ കീപ്പര്‍ പ്രഭ്ശുഭന്‍ ഗില്ലും പ്രതിരോധത്തിലെ നായകന്‍ ലെസ്‌കോവിച്ചും ചേര്‍ന്ന് തടഞ്ഞു. പരിക്കുമൂലം സീസണിലെ ആദ്യ മത്സരത്തിന് ശേഷം ഒട്ടേറെ മത്സരങ്ങള്‍ നഷ്ടമായ രാഹുലിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു.

കേരളത്തിന്റെ ഗോള്‍കീപ്പര്‍ പ്രഭ്ശുഭന്‍ ഗില്‍ ഇത്തവണയും മികച്ച പ്രകടനം നടത്തി. ഹൈദരാബാദിന്റെ ഒട്ടേറെ മുന്നേറ്റങ്ങളാണ് ഗില്ലിന്റെ കൈകള്‍ക്ക് മുന്നില്‍ തകര്‍ന്നത്. കേരളം മദ്ധ്യനിരയില്‍ സഹല്‍ ഇല്ലാതെയാണ് മത്സരത്തിനിറങ്ങിയത് ആദ്യം ടീമില്‍ എത്തുമെന്ന് സംശയിച്ച നായകന്‍ അഡ്രിയാന്‍ ലൂണ ടീമിലെത്തി. സഹലിന് പകരക്കാരനായി കെ.പി.രാഹുലിനെയാണ് ഇറക്കിയത്.

ബ്‌ളാസ്‌റ്റേഴ്‌സിന്റെ ഏറ്റവും മികച്ച സീസണായിരുന്നു ഇത്തവണത്തേത്. ഒൻപതു വിജയമാണ് ഈ സീസണില്‍ ബ്‌ളാസ്‌റ്റേഴ്‌സ് ഫൈനലില്‍ നേടിയത്. ലീഗ് ജേതാക്കളായ ജെംഷെഡ്പൂര്‍ എഫ്‌സിയെയാണ് ബ്‌ളാസ്‌റ്റേഴ്‌സില്‍ സെമിയില്‍ മറികടന്നത്.

spot_img

Related Articles

Latest news