ലക്ഷ്യം അതിജീവനം മാത്രം; സുലൈഖക്കിത് ജീവൻ മരണ പോരാട്ടം

മലപ്പുറം: അതിജീവനത്തിനായി പുതിയ മേഖലയാണ് സുലൈഖയുടെ കോഴിക്കട. കോഴികളെ ഇറച്ചിക്കായി കൊന്നൊടുക്കുമ്പോഴൊന്നും സുലൈക്കയുടെ കൈ വിറക്കില്ല. കുറ്റിപ്പുറം എടച്ചലം കുന്നുമ്പുറത്ത് ബിസ്മി ചിക്കന്‍ കട നടത്തുന്ന പെരുവള്ളിപ്പറമ്പില്‍ നാസറലിയുടെ ഭാര്യ സുലൈഖയാണ് അതിജീവനത്തിനായി പുതിയ മേഖല കണ്ടെത്തിയത്. ഭര്‍ത്താവിന് അസുഖം ബാധിച്ച് ജോലിക്ക് പോകാനാവാതെ വന്നതോടെ കുട്ടികളുടെ പഠനവും മരുന്ന് വാങ്ങുന്നതും നിലച്ചുപോകുമെന്നായതോടെയാണ് സുലൈഖ വീടിന് സമീപത്ത് കോഴിക്കട തുടങ്ങിയത്.

വെളുപ്പിനെത്തി കട തുറന്ന് കോഴിക്കൂടുകളെല്ലാം വൃത്തിയാക്കി പത്ത് മണിവരെ കച്ചവടം നടത്തിയതിന് ശേഷം വീട്ടിലെത്തിയാണ് ഭക്ഷണം പാകം ചെയ്യുക. ഒറ്റയ്ക്ക് കോഴിയെ അറുത്ത് വൃത്തിയാക്കി നല്‍കുമ്പോഴും കൈനീട്ടാതെ ജിവിക്കാനുള്ള പോരാട്ടത്തിലായിരുന്നു സുലൈഖ. എട്ട് വര്‍ഷം മുൻപ് തുടങ്ങിയ കോഴിക്കടയില്‍ ലോക്ക് ഡൗണിന് ശേഷം കച്ചവടം കുറഞ്ഞതോടെയാണ് ആശങ്കയുണ്ടായത്.

ഓരോ ദിവസവും മരുന്ന് വാങ്ങാനും വീട്ട് ചിലവിനുമായുള്ള തുക ലഭിക്കാന്‍ രാത്രി വരെ കട തുറന്നിരിക്കേണ്ട അവസ്ഥയാണ് സുലൈഖയിപ്പോള്‍. കടയൊന്ന് വിപുലപ്പെടുത്തി കച്ചവടം കുറച്ചു കൂടി വിപുലപ്പെടുത്തി ആവശ്യത്തിനുള്ള വരുമാനം കണ്ടെത്തെണമെന്നാണ് സുലൈഖയുടെ ആഗ്രഹം. എന്നാൽ അതിനുള്ള തുക കണ്ടെത്താൻ കഴിയാതെ ആശങ്കയിലാണ് സുലൈഖ ഇപ്പോൾ.

spot_img

Related Articles

Latest news