കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ലോ ഫ്ളോർ ബസ് സർവീസ്

മട്ടന്നൂർ: കെ.എസ്.ആർ.ടി.സി. കണ്ണൂർ, തലശ്ശേരി ഡിപ്പോകളിൽനിന്ന് കണ്ണൂർ വിമാനത്താവളത്തെയും കണ്ണൂർ, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് ഓരോ ലോ ഫ്ളോർ എ.സി. ബസ് സർവീസ് തുടങ്ങുന്നു. ശനിയാഴ്ച മൂന്നിന് മന്ത്രി എ.കെ. ശശീന്ദ്രൻ വീഡിയോ കോൺഫറൻസ് വഴി സർവീസ് ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും. 200 രൂപയാണ് എല്ലാ സർവീസുകൾക്കും ടിക്കറ്റ് ചാർജ് ഇടാക്കുക. വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും ബസ് സർവീസ് സമയം- രാവിലെ 7.00, 12.00, വൈകീട്ട് 5.00, രാത്രി 10.00, തലശ്ശേരി, കണ്ണൂർ ഡിപ്പോകളിൽനിന്ന് വിമാനത്താവളത്തിലേക്ക്- പുലർച്ചെ 5.00, 8.30, ഉച്ചയ്ക്ക് 2.30, വൈകീട്ട് 6.30.

Media wings :kannoor

spot_img

Related Articles

Latest news