വയനാട് പെരിക്കല്ലൂർ പാതിരി വനാതിർത്തിയിൽ ജീർണിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കബനി പുഴയിലെ സ്വാമിക്കടവിനടുത്ത് കണ്ടത്.
മൃതദേഹത്തിനരികെ മദ്യക്കുപ്പിയും കിടനാശിനി കുപ്പിയും കണ്ടെത്തി. നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. പുൽപള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.