കനിവ് സുവർണ്ണ രാവ് 2022 മെയ് 27 ന്

ദമ്മാം:സാംസ്‌കാരിക -ജീവകാരുണ്ണ്യ രംഗത്ത് കിഴക്കൻ പ്രവിശ്യയിൽ തനതു മുദ്ര പതിപ്പിച്ച കനിവ് സാംസ്‌കാരിക വേദി മഹാമാരികാലത്തെ അതിജീവന വഴികളിൽ കരുത്തും കാവലുമായി നിന്നവരെ ആദരിക്കുന്നതിനായി സുവർണ്ണ രാവ് 2022 എന്ന പേരിൽ പുരസ്കാര സമർപ്പണ പരിപാടി സംഘടിപ്പിക്കുന്നു. മെയ് 27 വെള്ളിയാഴ്ച്ച 5 pm മുതൽ അൽകോബാർ നെസ്‌റ്റോ ആഡിറ്റോറിയത്തിലാണ് സുവർണ്ണ രാവ് ഒരുങ്ങുന്നത്. മൂന്നു വിഭാഗങ്ങളിലായി 60 ഓളം പേരാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നത്.
പ്രതീക്ഷകളുടെ പ്രകാശം ആതുര സേവന രംഗത്തു നൽകിയ ഡോക്ടർമാർക്കും നേഴ്‌സുമാർക്കും, പാരാമെഡിക്കൽ പ്രവർത്തകർക്കുമായി കനിവ് സുവർണ്ണ ജ്യോതി പുരസ്‌കാരവും
ചടുലമായ നേതൃത്വത്തിലൂടെ സാമൂഹിക ഇടപെടലുകൾ നടത്തിയവർക്ക് –
കനിവ് സുവർണ്ണ ജ്യോതിസ് പുരസ്‌കാരവും
മാധ്യമ- സാംസ്‌കാരിക രംഗങ്ങളിലെ അക്ഷരസ്നേഹികൾക്കു കനിവ് സുവർണ്ണ ജ്യോതിർമ്മയം പുരസ്കാരവും നൽകും.
സാമൂഹ്യ രംഗത്തു നിന്നു നാസ് വക്കം, ഷാജിമതലകം, മഞ്ചു മണിക്കുട്ടൻ എന്നവരും മാധ്യമ സാംസ്കാരിക രംഗത്തു നിന്നു സാജിദ്‌ ആറാട്ടുപുഴ, മുജീബ് കളത്തിൽ, ആൽബിൽ ജോസഫ് എന്നിവരും ആതുര ശുശ്രൂഷാ രംഗത്തു നിന്നു ഡോ: സന്തോഷ് മാധവൻ, ഡോ: ബെനോ പോലചിറക്കൽ, ഡോ: പ്രമോദ് മാത്യു, ഡോ: ബിജു വർഗ്ഗീസ് തുടങ്ങി അൻപതോളം നേഴ്സിംഗ് പരാമെഡിക്കൽ പ്രവർത്തകരും പുരസ്കത്തിന് അർഹരായി.
പുരസ്കാര സമർപ്പണത്തോടു അനുബന്ധിച്ച് കിഴക്കൻ പ്രവിശ്യയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ കലാവിരുന്നും അരങ്ങേറും. കനിവ് കലാ പ്രവർത്തകരുടെ ഗാനസന്ധ്യയും, ചിരി അരങ്ങും നടത്തപ്പെടും.സാംസ്കാരി സമ്മേളനത്തിൽ കിഴക്കൻ പ്രവിശ്യയിലെ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ സന്തോഷ് ചങ്ങനാശ്ശേരി, ബിജു ബേബി, ഷാജി പത്തിച്ചിറ, ബിനോ കോശി, ഷിജു ജോൺ കലയപുരം, തോമസ് ഉതിമൂട്, ജോൺ രാജു, ജോബി ജോർജ്ജ് എന്നിവർ സംബന്ധിച്ചു.

 

spot_img

Related Articles

Latest news