റിയാദ് – ഒരു വർഷത്തിനിടെ സൗദിയിൽ 80 ഭക്ഷ്യവസ്തുക്കളുടെ വിലകൾ വർധിച്ചതായി സൗദി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ പറഞ്ഞു.
89 ഭക്ഷ്യവസ്തുക്കളിൽ 80 എണ്ണത്തിന്റെയും വില ഒരു വർഷത്തിനിടെ വർധിച്ചു.
സൗദിയിൽ 89.8 ശതമാനം ഭക്ഷ്യവസ്തുക്കളുടെയും വിലകൾ ഇക്കാലയളവിൽ വർധിച്ചു. ഒരു ഭക്ഷ്യവസ്തുവിന്റെ വില മാറ്റമില്ലാതെ തുടരുകയും എട്ടു വസ്തുക്കളുടെ വിലകൾ കുറയുകയും ചെയ്തു.
2021 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസത്തിൽ സൗദിയിൽ ഭക്ഷ്യവസ്തുക്കളുടെ വില ശരാശരി 10.8 ശതമാനം തോതിൽ വർധിച്ചു. റൊട്ടി, ധാന്യങ്ങൾ, ഇറച്ചി, കോഴിയിറച്ചി, മത്സ്യം, പാലും പാലുൽപന്നങ്ങളും, എണ്ണകൾ, പഴവർഗങ്ങൾ, അണ്ടികൾ, പച്ചക്കറികൾ, പഞ്ചസാര എന്നിവയുടെയെല്ലാം വിലകൾ ഒരു വർഷത്തിനിടെ വർധിച്ചതായും കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ പറഞ്ഞു.