റിയാദ്: സൗദിയിൽ ഓൺലൈൻ വഴി സെൻസസ് വിവരങ്ങൾ നൽകാനുള്ള സമയപരിധി ആറ് ദിവസത്തേക്ക് കൂടി നീട്ടിയതായി സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറീയിച്ചു. മെയ് 25 ന് സമയപരിധി അവസാനിക്കുമെന്നായിരുന്നു നേരത്തെ അറീയിച്ചത്.എന്നാൽ മെയ് 31 വരെ സമയപരിധി നീട്ടിയിരിക്കുകയാണ്.
ഓൺലൈൻ വഴി വിവരങ്ങൾ നൽകുന്നതിനായി www.saudicensus.sa എന്ന വെബ് സൈറ്റ് വഴിയാണ് സ്വയം വിവരങ്ങൾ നൽകേണ്ടത്.
സൗദി പൗരൻമാരും സൗദി ഇഖാമയുള്ള വിദേശികളുമാണ് വിവരങ്ങൾ നൽകേണ്ടത്. ഹജ്ജ്, ഉംറ, സന്ദർശന വിസ, ടൂറിസ്റ്റ് വിസ എന്നിവർ വിവരങ്ങൾ നൽകേണ്ടതില്ല.