ദേശീയ സാഹസിക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാരിന്റെ കീഴിൽ കർണാടക ബദാമിയിൽ പ്രവർത്തിക്കുന്ന ജനറൽ തിമ്മയ്യ ദേശീയ സാഹസിക പരിശീലന കേന്ദ്രത്തിൽ നടത്തുന്ന പത്ത് ദിവസത്തെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

സാഹസിക വിനോദ സഞ്ചാരത്തിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സാഹസിക പരിപാടികളിൽ താൽപര്യമുള്ള യുവതി- യുവാക്കൾക്കും പരിശീലനത്തിൽ പങ്കെടുക്കാം.

പരിശീലനത്തിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ആക്കുളത്ത് തുടങ്ങുന്ന സാഹസിക വിനോദ സഞ്ചാര പദ്ധതിയിൽ പ്രവർത്തിക്കാൻ അവസരം നൽകും. ആഹാരം, താമസം എന്നിവ പരിശീലന കേന്ദ്രത്തിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും *9072475200* എന്ന നമ്പറിൽ വിളിക്കുക.

spot_img

Related Articles

Latest news