സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് പ്രസവ ചെലവും, ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുമെന്ന് സൗദി കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
റിയാദ്: സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് പ്രസവ ചെലവും അടിയന്തര ഘട്ടങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുമെന്ന് സൗദി കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
പരമാവധി 1,00,000 റിയാല്‍ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. സന്ദര്‍ശന ആവശ്യത്തിനായി സൗദിയിലേക്കു വരുന്നവര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇന്‍ജാസ് പ്ലാറ്റ്‌ഫോം സന്ദര്‍ശിച്ച് വിസിറ്റ് വിസ നല്‍കുന്നതിന് ഇന്‍ഷുറന്‍സ് നേടാന്‍ കഴിയും.
വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞതിനു ശേഷം പുതുക്കുമ്പോള്‍ പുതിയ ഇന്‍ഷുറന്‍സ് എടുക്കാന്‍ സന്ദര്‍ശക വിസക്കാര്‍ ബാധ്യസ്ഥരാണ്. ഗര്‍ഭധാരണം, എമര്‍ജന്‍സി പ്രസവം തുടങ്ങിയവക്ക് പോളിസി കാലയളവില്‍ പരമാവധി 5,000 റിയാല്‍ വരെയുള്ള പരിരക്ഷ ലഭിക്കും.