കൊച്ചി: വിവാദമായ എറണാകുളം – അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസിൽ കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയിൽ നേരിട്ട് ഹാജരകണം. ജൂലൈ ഒന്നിന് നേരിട്ട ഹാജരാകാൻ കാക്കനാട് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. കേസിൽ ഇടനിലക്കാരൻ സാജു വർഗീസ് ഇന്ന് കോടതിയിൽ ഹാജരായി ജാമ്യം നേടി.കരുണാലയം, ഭാരത് മാത കോളേജ് പ്രദേശത്തെ ഭൂമി വിൽപ്പനകളും സംബന്ധിച്ച കേസുകളിലാണ് കർദിനാൾ കോടതിയിൽ ഹാജരാകേണ്ടത്. പ്രായം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആലഞ്ചേരി വ്യക്തമാക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല. സഭയുടെ ഭൂമിയിടപാടിൽ കർദിനാളിനെ കൂടാതെ ഫാദർ ജോഷി പുതുവയും ജൂലൈ ഒന്നിന് കോടതിയിൽ ഹാജരാകണം. ഭൂമി ഇടപാട് ചോദ്യം ചെയ്ത് ജോഷി വർഗീസ് നൽകിയ കേസിൽ ആണ് നടപടി.
എറണാകുളം – അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള 60 സെൻ്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാടുകൾ നടന്നതെന്നുമാണ് കേസ്. ഭൂമിയിടപാട് സംബന്ധിച്ച് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകള്‍ സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു.കരുണാലയം, ഭാരത് മാത കോളേജ് പ്രദേശത്തെ ഒരേക്കർ നാൽപ്പത് സെൻ്റ് ഭൂമി വിവിധ വ്യക്തികൾക്ക് വിൽപ്പന നടത്തിയതിൽ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി കാക്കനാട് മജിസ്ട്രേറ്റ് കോടതിയെ ജോഷി വർഗീസ് സമീപിച്ചത്. ആറ് കേസുകളായി നൽകിയ ഹർജിയിൽ ആറിലും വിചാരണ നേരിടാനാണ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി സാമ്പത്തിക ചുമതലയുണ്ടായിരുന്ന ഫാദർ ജോഷി പുതുവയടക്കമുള്ളവരോട് നിർദേശിച്ചത്.
By..Amaal Mariam
www.mediawings.in