ബംഗളുരു : പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് ട്വിറ്ററിൽ പങ്കുവച്ച “ടൂൾ കിറ്റ് ” വിവാദവുമായി ബന്ധപ്പെട്ടു പരിസ്ഥിതി പ്രവർത്തകയും സ്റ്റുഡന്റ് ആക്ടിവിസ്റ്റുമായ ദിശ രവിയെ ബംഗലൂരുള്ള വസതിയിൽ വച്ച് അറസ്റ്റ് ചെയ്തു .
കർഷക സമരത്തിന് ഐഖ്യദാർഡ്യം പ്രഖ്യാപിച്ചു പോപ്പ് സിംഗർ റിഹാന , ഗ്രെറ്റ അടക്കം നിരവധി സെലിബ്രിറ്റികൾ രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഉയർന്നു വന്ന ഒരു ടൂൾ കിറ്റ് ഗ്രെറ്റ തന്റെ ട്വിറ്റെർ അക്കൗണ്ടിൽ ഷെയർ ചെയ്തിരുന്നു. തുടർന്ന് ഡൽഹി പോലീസ് FIR രജിസ്റ്റർ ചെയ്തു അന്വേഷിച്ചു വരുന്നതിനിടയിലാണ് ദിശ രവിയെ കസ്റ്റഡിയിൽ എടുക്കുന്നത്.