കൊച്ചി : കേരളത്തിൽ വിതരണത്തിനായുള്ള കോവിഡ് വാക്സിൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചേർന്നു ,കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള വാക്സിനുകളാണ് ഇന്ന് രാവിലെ 10: 45 ഓടെ ഗോവ എയർ വിമാനത്തിൽ എത്തിയത്
എറണാകുളത്തേക്ക് 15 ബോക്സുകളും കോഴിക്കോട്ടേക്ക് 10 ബോക്സുകളുമാണ് എത്തിയത് , കോഴിക്കോട്ടേക്കുള്ള വാക്സിൻ റോഡ് മാർഗം കൊണ്ടു പോകും. ആദ്യ ഘട്ട വാക്സിനിൽ 1.8 ലക്ഷം വാക്സിനാണ് എറണാകുളത്തേക്ക്. 1.195 ലക്ഷം വാക്സിനാണ് കോഴിക്കോട് റീജ്യണൽ സെന്ററിനുള്ളത്.
സംസ്ഥാനത്ത് 133 കേന്ദ്രങ്ങളില്‍ ശനിയാഴ്ചയാണ് വാക്സിനേഷൻ ആരംഭിക്കുന്നത് ,എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് അടക്കമുളള വിപുലമായ സജ്ജീകരണങ്ങളോടെയുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്,വാക്സിൻ സ്വീകരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുളള എല്ലാ ഒരുക്കങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയായി കഴിഞ്ഞതായും ആരോഗ്യ വകുപ്പ് അറിയിച്ചു