ഡൽഹി ഉപമുഖ്യമന്ത്രി ഉൾപ്പെട്ട അഴിമതിക്കേസ്; പ്രതിപ്പട്ടികയിൽ മലയാളികളും

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസിന്റെ പ്രതിപ്പട്ടികയിൽ മലയാളികളും. മുംബൈയിൽ നിന്നുള്ള വിജയ് നായർ തെലങ്കാനയിൽ നിന്നുള്ള അരുൺ രാമചന്ദ്രൻ പിള്ള എന്നിവരാണ് പ്രതിപ്പട്ടികയിലെ മലയാളികൾ. മനീഷ് സിസോദിയ ഒന്നാം പ്രതിയായ കേസിൽ വിജയ് നായർ അഞ്ചാം പ്രതിയും അരുൺ രാമചന്ദ്രൻ പിള്ള 14-ാം പ്രതിയുമാണ്.

പുതിയ മദ്യനയത്തിൽ വ്യാപകമായ അഴിമതി നടന്നുവെന്നാരോപിച്ചാണ് എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതിചേർത്ത് സിബിഐ കേസെടുത്തത്. മനീഷ് സിസോദിയയുടെ വസതിയടക്കം 7 സംസ്ഥാനങ്ങളിലായി 31 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. രാവിലെ ആരംഭിച്ച റെയ്ഡ് പന്ത്രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. റെയ്ഡിൽ ചില ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്നും മദ്യനയവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്.

മനീഷ് സിസോദിയയുടെ അടുത്ത അനുയായി കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന് ഒരു മദ്യവ്യാപാരി ഒരു കോടി രൂപ കൈമാറിയെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. പുതിയ മദ്യനയത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടർന്ന് ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേനയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. മനീഷ് സിസോദിയയുടെ വീട്ടിൽ നടന്ന രാഷ്ട്രീയ പ്രേരിതമാണെന്ന് സിബിഐ നേതാക്കൾ പ്രതികരിച്ചു.

spot_img

Related Articles

Latest news