ഹരിയാന കൃഷിമന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

ചണ്ഡീഗഡ് : ഹരിയാന കൃഷി സാമൂഹിക ക്ഷേമ മന്ത്രി ജെ പി ദലാലിലിനെതിരെ വ്യാപക പ്രധിഷേധം. കർഷകർ കോലം കത്തിച്ചു പ്രതിഷേധിച്ചു. കർഷക സമരത്തിനിടയിൽ മരണപ്പെട്ടവരെ കുറിച്ച് മാധ്യമത്തിൽ വന്ന പ്രതികരണത്തിലാണ് പ്രധിഷേധം കനക്കുന്നത് .

കർഷക സമരം ആരംഭിച്ചതിനു ശേഷം 200 ൽ പരം ആളുകൾ മരണപ്പെട്ടിരുന്നു. ഇതേക്കുറിച്ചു ഓർമ്മപെടുത്തലിനു അവർ വീട്ടിലിരുന്നാലും മരണപ്പെടുമായിരുന്നല്ലോ എന്നായിരുന്നു മന്ത്രി അഭിപ്രായപ്പെട്ടത്. ഒന്നോ രണ്ടോ ലക്ഷം ആളുകളിൽ നിന്ന് 6 മാസത്തിനിടെ ഉണ്ടാകുന്ന മരണങ്ങൾ സ്വാഭാവികമാണെന്നാണ് അഭിപ്രായപ്പെട്ടത്. നിരുത്തരവാദപരമായ ഈ പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണമായത്.

spot_img

Related Articles

Latest news