മുറിയിൽ നിറയെ മൊബൈൽ ഫോൺ കവറുകൾ; ഉള്ളിലൊളിപ്പിച്ചത് എംഡിഎംഎ, 4 പേർ പിടിയിൽ

കൊല്ലം: മൊബൈൽ ഫോണുകളിലെ കവറുകളിൽ സൂക്ഷിച്ച എംഡിഎംഎയുമായി നാല് പേർ അറസ്റ്റിൽ. പാരിപ്പള്ളി നെടിയവിള കോട്ടയ്ക്കേറത്ത് ശ്രീഹരിയിൽ ബേബിയുടെ മകൻ വിഷ്ണു എന്ന് വിളിക്കുന്ന അഭിലാഷ്(22), പൂതക്കുളം പുന്നേക്കുളം പ്രസന്ന ഭവനിൽ പ്രസന്നന്റെ മകൻ അനീഷ്(27), പുത്തൻകുളം ഇടപണ രാഹുൽ വിഹാറിൽ ദേവദാസിന്റെ മകൻ മുന്ന എന്ന് വിളിക്കുന്ന റോബിൻ(22), കല്ലുവാതുക്കൽ പാമ്പുറം എസ്. എസ്. ഭവനിൽ സുനിൽകുമാറന്റെ മകൻ അച്ചു എന്ന് വിളിക്കുന്ന സുമേഷ് (24)എന്നിവരാണ് അറസ്റ്റിലായത്.

ഒന്നാം പ്രതി അഭിലാഷിന്റെ വീട്ടിൽ മയക്കുമരുന്ന് ഉപയോഗിച്ച് കൊണ്ടിരുന്ന പ്രതികളെ പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുമ്പോൾ പുതിയ മൊബൈൽ ഫോൺ കൊണ്ട് വന്ന കവറുകൾ കണ്ടു. ഇത് തുറന്ന് പരിശോധിക്കുമ്പോൾ മയക്കുമരുന്ന് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലിസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പുതിയ ഫോണുകൾ വിൽപ്പനയ്ക്കായ് കൊണ്ട് പോകുന്നു എന്ന നിലയക്കാണ് എംഡിഎ എത്തിച്ചതെന്നാണ് സൂചന.

സംഭവത്തിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാനുണ്ട്. ചാത്തന്നൂർ എസിപി ബി. ഗോപകുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളി എസ്എച്ച്ഒ അൽ. ജബ്ബാർ, പാരിപ്പള്ളി എസ്ഐ സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്ഐമാരായ രാമചന്ദ്രൻ, രാജേഷ്, സാബുലാൽ, അജിത് സിപിഒമാരായ മനോജ്‌, അനൂപ്, സിജു, നൗഷാദ്, വിമൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

spot_img

Related Articles

Latest news