ഇബ്രാഹിം സുബ്‌ഹാനെ ആദരിച്ചു

മലപ്പുറം : സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനും ലോക കേരളസഭാംഗവുമായ ഇബ്രാഹിം സുബ്ഹാനെ സയ്യിദ് ഉമ്മറലി ശിഹാബ് തങ്ങൾ ഹിഫ്ദുൽ ഖുർആൻ റിസേർച്ച് സെന്റർ കരിങ്കല്ലത്താണി വർണ്ണ ശബളമായ ചടങ്ങിൽ ആദരിച്ചു.നിലവിൽ അന്താരാഷ്ട്ര എനർജി ഫോറം റിയാദ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. സൗദി അറേബ്യയിലെ സാമൂഹ്യ ജീവകാരുണ്ണ്യ പ്രവർത്തകൻ, മോട്ടിവേറ്റർ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ സജീവ സാന്നിധ്യമായ ഇബ്രാഹിം സുബ്ഹാന്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് കൂടി മനസ്സിലാക്കി കൊടുക്കാൻ വേണ്ടിയാണ് ഇത്തരം ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഏലംകുളം ബാപ്പു മുസ്‌ലിയാർ പുരസ്‌കാരം സമ്മാനിച്ചു കൊണ്ട് പറഞ്ഞു. കേരള വഖഫ് ആൻഡ് ഹജ്ജ് കാര്യ മന്ത്രി വി അബ്ദുറഹ്മാൻ ഉയർന്ന മാർക്കൊടെ എസ് എസ് എൽ സി പാസ്സായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ മെഡലുകൾ സമ്മാനിച്ചു.പെരിന്തൽമണ്ണ ബ്ലോക്ക്‌ പ്രസിഡന്റ്‌ എ കെ മുസ്തഫ ആശംസകൾ നേർന്നു.

spot_img

Related Articles

Latest news