വാഹന ഉടമസ്ഥാവകാശകൈമാറ്റം പൂര്‍ണമായും ഓണ്‍ലൈനാക്കുന്നു
തിരുവനന്തപുരം: വാഹന ഉടമസ്ഥാവകാശകൈമാറ്റം ഓണ്‍ലൈനാക്കുന്നു. വാഹനവില്‍പ്പനയുടെ ഭാഗമായി ആരും ഓഫീസുകളില്‍ എത്തേണ്ടാ.
വാഹനം വില്ക്കുന്നയാള് പുതിയ ഉടമയ്ക്ക് പഴയ ആര്.സി. കൈമാറണം. പഴയരേഖകള്‍ ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കുമെന്നു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
വാഹനം വില്‍ക്കുന്നതിന് പഴയ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍വാഹനവകുപ്പ് ഓഫീസില്‍ എത്തിക്കണമെന്ന വ്യവസ്ഥ ഇതുവരെ നിലവിലുണ്ടായിരുന്നു. എന്നാല്‍, ഇത് ഇടനിലക്കാര്‍ മുതലെടുക്കുന്നുവെന്നു കണ്ടതിനെത്തുടര്‍ന്നാണ് പുതിയസംവിധാനം.
അപേക്ഷകള്‍ മുന്‍ഗണനാക്രമത്തില്‍ തീര്‍പ്പാക്കുന്ന സംവിധാനം ബുധനാഴ്ചമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും.