റിയാദ് : ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) ന്റെ റൂബി ജൂബിലി ആഘോഷങ്ങൾ, ‘നേരിന്റെ പക്ഷം നാല്പതാണ്ടുകൾ’ എന്ന പ്രമേയത്തിലൂന്നി ആറു മാസം നീണ്ടു നിൽക്കുന്ന വിവിധ പദ്ധതികളും പരിപാടികളുമായി നടക്കുമെന്ന്, ഐ സി എഫ് ഇന്റർനാഷണൽ കമ്മിറ്റി ഫിനാൻസ് സെക്രട്ടറി സയ്യിദ് ഹബീബ് അൽ ബുഖാരി പ്രഖ്യാപിച്ചു.
റിയാദ് അപ്പോളോ ഡിമോറ ഓഡിറ്റോയത്തിൽ നടന്ന പ്രഖ്യാപന സമ്മേളത്തെ അഭിസംബോധന
ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസത്തിന്റെ പരിമിതിക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ നാൽപതു വർഷങ്ങൾ പിന്നിടുകയെന്നത് വലിയ സാഹസമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള മുഴുവൻ സംവിധാനങ്ങളിലും പ്രവാസിയുടെ വിയർപ്പിന്റെ തുള്ളികൾ അലിഞ്ഞു ചേർന്നിരിക്കുന്നതായും അതിൽ ഐ സി എഫിന്റെ സംഘടനാ സംവിധാനങ്ങൾ പ്രധാന പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്ത് കേരള ജനതക്ക് ഐ സി എഫ് നൽകിയ വലിയ ആശ്വാസമാണ്, മലപ്പുറത്തു കൈമാറിയ ഓക്സിജൻ പ്ലാന്റ് എന്നും അഭിപ്രായപ്പെട്ടു.
ആയിരത്തി തൊള്ളായിരത്തി എൺപത്തി രണ്ടിൽ സുന്നി യുവജന സംഘമെന്ന പേരിൽ പന്ത്രണ്ട് പേർ ചേർന്ന് രൂപീകരിച്ച സംഘടന പിന്നീട് ഐ സി എഫ് എന്ന നാമം സ്വീകരിക്കുയായിരുന്നു. ഇതിന്റെ റൂബി ജൂബിലി ആഘോഷങ്ങൾക്കാണ് തുടക്കം കുറിച്ചത്. റിയാദിലെ പ്രാസ്ഥാനത്തിന്റെ
പതിറ്റാണ്ടുകളുടെ
നേതൃത്വവും
പ്രശസ്ത പണ്ഡിതനുമായ ശൈഖ് അബ്ദുൽ റശീദ് ബാഖവി ഉസ്താദ് പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിനെതിരെ വെല്ലുവിളികൾ ഉയർന്നുവന്നു കൊണ്ടിരിക്കുന്ന
വർത്തമാന കാലത്ത്
പ്രസ്ഥനത്തോടൊപ്പം പാറപോലെ ഉറച്ചുനിൽക്കാൻ മുൻകാല അനുഭവങ്ങൾ അയവിറക്കി അദ്ദേഹം
ആഹ്വാനം ചെയ്തു .
സാമൂഹിക സാംസ്കാരിക രംഗത്ത് ഉടലെടുക്കുന്ന പല വിഷയങ്ങളിലും പ്രതികരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് പരിമിതി
കളുണ്ട്. ആ പരിമിതികൾ നികത്തേണ്ട ഉത്തരവാദിത്വമാണ് ഐ സി എഫ് നിറവേറ്റിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
റൂബി ജൂബിലി പ്രമേയമായ ‘നേരിന്റെ പക്ഷം നാല്പതാണ്ടുകൾ’ വിശദീകരിച്ചുകൊണ്ട് ജൂബിലി പ്ലാനിങ് ബോർഡ് ചീഫും ഐ സി എഫ് റിയാദ് സെൻട്രൽ പ്രസിഡന്റ്മായ മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ സംസാരിച്ചു. സൈദ് അദനി പെരുമ്പറമ്പ് ഡിസൈൻ ചെയ്ത ജൂബിലി ലോഗോ പ്രദർശനവും വിശദീകരണവും ഐ സി എഫ് ദാഈ അബ്ദുള്ള സഖാഫി ഓങ്ങല്ലൂർ നടത്തി. റൂബി ജൂബിലിയുടെ ഭാഗമായി രണ്ടു കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന നാല്പത് ഇന പദ്ധതികൾ ജൂബിലി പ്ലാനിങ് ബോർഡ് ലീഡും ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് ജനറൽ സെക്രട്ടറിയുമായ ലുഖ്മാൻ പാഴൂർ അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങളിലെ മെഗാ പദ്ധതിക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ അദ്ദേഹം സദസ്സിനോട് ആവശ്യപ്പെട്ടു. ജുനൈദ് അദനി കൂറിയാട് രചന നിർവഹിച്ച ജൂബിലി തീം സോങ് ചടങ്ങിൽ അവതരിപ്പിച്ചു.
മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ ചെയർമാനും ലുഖ്മാൻ പാഴൂർ കൺവീനറും ആയ റൂബി ജൂബിലി സമിതിയെ ഐ സി എഫ് സൗദി ദേശീയ സംഘടനാ കാര്യ സമിതി പ്രസിഡന്റ് അബ്ദുൽ സലാം വടകര പ്രഖ്യാപിച്ചു. ഉമർ പന്നിയൂർ, ഹുസൈൻ അലി കടലുണ്ടി, അഷ്റഫ് ഓച്ചിറ, .ഫൈസൽ മമ്പാട് , കബീർ ചേളാരി എന്നിവർ ആശംസകൾ അറിയിച്ചു. ഐ സി എഫ് റിയാദ് ദഅവ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ സഖാഫി ബദിയ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി മജീദ് താനാളൂർ സ്വാഗതവും ഫിനാസ് സെക്രട്ടറി ഷെമീർ രണ്ടത്താണി നന്ദിയും പറഞ്ഞു. ജബ്ബാർ കുനിയിൽ, മുഹമ്മദ് ബഷീർ മിസ്ബാഹി എന്നിവർ അവതാരകരായിരുന്നു.