ഗവി വണ്ടിപ്പെരിയാര്‍ റോഡില്‍ അരണമുടിയില്‍ മണ്ണിടിച്ചിൽ, ഗതാഗതം തടസപ്പെട്ടു, ബസ് മടക്കി അയച്ചു

പത്തനംതിട്ട: ഗവി മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ. അടുത്തിടെ രണ്ടു തവണ മണ്ണിടിഞ്ഞ അതേ പ്രദേശത്താണ് വീണ്ടും കനത്ത മഴയിൽ പ്രതിസന്ധിയുണ്ടാക്കിയത്. ആങ്ങമൂഴി-കക്കി-ഗവി വണ്ടിപ്പെരിയാര്‍ റോഡില്‍ അരണമുടിയില്‍ മണ്ണിടിച്ചിലുണ്ടായി.

മൂഴിയാര്‍ കോളനിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. ഇതോടെ കുമളിയിൽ നിന്നും ഗവി വഴി പത്തനംതിട്ടയ്ക്കുള്ള സർവീസ് ഇടക്ക് വെച്ച് മടക്കി അയച്ചു. യാത്രക്കാരെ എത്തിക്കാൻ സീതത്തോട്, ആങ്ങമൂഴി എന്നിവിടങ്ങളിൽ നിന്നും ജീപ്പുകൾ പോയിട്ടുണ്ട്.

തടസം നീക്കുന്നതിന് ജെസിബി ഉപയോഗിച്ച് പൊതുമരാമത്ത് നിരത്തുവിഭാഗമാണ് കഴിഞ്ഞ രണ്ട് തവണയും മണ്ണ് നീക്കിയത്. മരങ്ങളും പലയിടത്തും കട പുഴകിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. മണ്ണിടിച്ചിൽ ഉണ്ടായതോടെ ഈ മേഖലയിൽ നിന്നും പുറത്തേക്കുള്ള യാത്ര പൂർണമായും തടസപ്പെടും. പകൽ വെളിച്ചത്തിൽ മാത്രമേ മണ്ണ് നീക്കം ഉൾപ്പടെയുള്ള പ്രവർത്തികൾ നടത്തുവാൻ കഴിയുകയുള്ളൂ.

spot_img

Related Articles

Latest news