കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പങ്ക് വെയ്ക്കുന്ന ഗ്രൂപ്പുകൾ വീണ്ടും സജീവം

ആലപ്പുഴ: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്‍റർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താൻ വീണ്ടും സംസ്ഥാന വ്യാപക പരിശോധനയുമായി പോലീസ്. ഓപ്പറേഷൻ പി-ഹണ്ടെന്ന പേരിൽ നടത്തിയ പരിശോധനയിൽ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 66 കേസുകളാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്. ആലപ്പുഴ ജില്ലയിൽ മാത്രം 2 കേസുകൾ രജിസ്റ്റർ ചെയ്യുകയും 16 അപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഇന്‍റപോളിന്‍റെ സഹകരണത്തോടെയാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പൊലീസ് ഓപ്പറേഷൻ പി ഹണ്ട് നടത്തുന്നത്.


279 തൊണ്ടിമുതലുകൾ

സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണും ലാപ് ടോപ്പും ഉള്‍പ്പെടെ 279 തൊണ്ടി മുതലുകളാണ് കണ്ടെത്തിയത്. നവമാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലയിൽ മാത്രം 16 മൊബൈൽ ഫോണുകളാണ് റെയ്ഡിൽ പിടിച്ചെടുത്തത്. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന ഉപകരണങ്ങളാണിവയെന്ന് പോലീസ് വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബെന്നി നോഡൽ ഓഫീസർ ആയുള്ള വിദഗ്ധസംഘമാണ് റെയ്ഡ് നടത്തിയത്.

ദൃശ്യങ്ങൾ മലയാളി കുട്ടികളുടേത്?

പിടിച്ചെടുത്ത ഉപകരണങ്ങളിൽ പലതിലും അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് സംശയമെന്ന് ആലപ്പുഴ പോലീസ് പറയുന്നു. ഈ ഉപകരണങ്ങൾ വിദഗ്ധ പരിശോധനക്ക് അയച്ച് ശരിയാണന്ന് തെളിഞ്ഞാൽ ഇവർക്കെതിരെ മറ്റു നിയമനടപടികൾ സ്വീകരിക്കും. നിലവിൽ വിയ്യപുരം, ആലപ്പുഴ നോർത്ത് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസ്സുകൾ രജിസ്റ്റർ ചെയ്തത്.

ആധുനിക സോഫ്റ്റ് വെയറുകളുടെ സഹായം

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ദൃശ്യങ്ങൾ അയക്കുന്നതും, സ്വീകരിക്കുന്നതും. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പങ്കുവയ്ക്കാനുള്ള നിരവധി ടെലഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകളും വ്യാപകമായിട്ടുണ്ട്. ഇതോടെയാണ് ഓപ്പറേഷന് പി-ഹണ്ട് എന്ന പേരിൽ പോലീസ് റെയ്ഡ് ശക്തമാക്കിയത്. വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ കണ്ടശേഷം ആധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ അവ മായ്ച്ചുകളയുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത്തരം ദൃശ്യങ്ങൾ കാണുന്ന ഫോണുകൾ മൂന്നുദിവസത്തിലൊരിക്കൽ ഫോർമാറ്റ് ചെയ്യുന്നുണ്ട്.

അഞ്ച് വർഷം തടവ്

നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന വ്യകതികളെയും, ഗ്രൂപ്പുകളെയും പറ്റി വിവരം കിട്ടുന്നവർ എത്രയും വേഗം ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സൈബർ പോലീസ് സ്റ്റേഷനിൽ (ഫോൺ- 0477-2230804) അറിയിക്കണമെന്ന് പോലീല് അറിയിച്ചു

spot_img

Related Articles

Latest news