വഖഫ് ബോര്‍ഡിന് ആശ്വാസം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന വഖഫ് ബോർഡിന് ആശ്വാസമായി ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കി സുപ്രീം കോടതി. സർക്കാർ ജോയിന്റ് സെക്രട്ടറിയെ അഡ്‌മിനിസ്‌ട്രേറ്റർ ആയി നിയോഗിച്ച നടപടിയാണ് റദ്ദാക്കിയത്. പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസില്‍ ബിജെപി നേതാവ് ഷോണ്‍ ജോർജ് ഉള്‍പ്പെടെ തടസഹർജി സമർപ്പിച്ചിരുന്നു.

അതേസമയം, വഖഫ് ബോർഡിന്റെ ജുഡീഷ്യല്‍ യോഗം കോഴിക്കോട്ട് നടന്നു. ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് യോഗം ചേർന്നത്. യോഗം വിളിക്കുന്നതിന് തടസമില്ലെന്നാണ് വഖഫ് ബോർഡ് ചെയർമാന്റെ വിശദീകരണം. നയപരമായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനാണ് വിലക്കെന്നും ബോർഡ് ചെയർമാൻ പറഞ്ഞു.

spot_img

Related Articles

Latest news