മലപ്പുറം : പ്രതികൂല സാഹചര്യങ്ങളെ സ്വന്തം മനക്കരുത്ത് കൊണ്ട് വിജയിച്ച ഉയരങ്ങൾ കീഴടക്കിയ ധീരരായ മൂന്ന് വനിതകളെ ഇ എം ടി ന്യൂസ് ടുഡേയും ജോളി മുവീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഷൈനിംഗ് സ്റ്റാർ വുമൺ എക്സലൻസി അവാർഡ് നൽകി ആദരിച്ചു . .എഴുത്ത്കാരിയും, ചിത്രകാരിയും അഭിനേത്രിയും ,കോഴിക്കോട് യൂണിവേഴ്സിറ്റി ലൈബ്രെറിയനുമായ സി എച്ച് മാരിയത്ത് ,കോവിഡ് കാലത്തെ നൂറ് കണക്കിന്രോ ഗികൾക്ക് ആശ്വാസം നൽകിയ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫ് .ശ്രോദ്ദാക്കളുടെ പ്രിയപ്പെട്ട റേഡിയോ ജോക്കിയും സ്വന്തം ബൈക്കിൽ ഇന്ത്യയിലൂടനീളം യാത്ര ചെയ്ത് ധീരത തെളിയിച്ച് റൈഡർ അംബിക കൃഷ്ണ എന്നിവർക്കാണ് എടവണ്ണ ടി പി റോയൽ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽപി കെ ബഷീർ എം എൽ എ അവാർഡ് നൽകി ആദരിച്ചത്.
വിതത്തിൽ ചെറിയൊരു പ്രതിസന്ധി വരുമ്പോഴേക്കും ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്ന പുതിയ തലമുറക്ക് ഏറ്റവും നല്ല സന്ദേശം നൽകുക വഴി ഓരോരുത്തരുടെയും പ്രയാസങ്ങളെ തരണം ചെയ്ത് സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ട് വന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നത് എന്ത് കൊണ്ടും നല്ല കാര്യമാണെന്ന് പി കെ ബഷീർ എം എൽ എ പറഞ്ഞു
കലാ സംഗീത പരിപാടിയിൽ യുംന അജിൻ ,എം എ ഗഫൂർ ,ഫാസില ബാനു ,മിമിക്രി താരം സിറാജ് പയ്യോളി തുടങ്ങിയവർ പങ്കെടുത്തു .
പി വി അബ്ദുൽ വഹാബ് എം പി പരിപാടി ഉദ്ഘാടനം ചെയ്തു . ഉബൈദ് എടവണ്ണ പരിപാടിക്ക് അധ്യക്ഷത വഹിച്ചു .എടവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ടി അഭിലാഷ്
ആശംസകൾ അർപ്പിച്ചു ശ്രുതി വലൂർ ,റഫീഖ് സി എച്ച് മൊട്ടമ്മൽ ,സുൽഫിക്കർ ഒ എടവണ്ണ ,നജീബ് പി സി സാജിത ചാത്തല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി
.സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ച പരിപാടിയിൽ റഹ്‌മാൻ സ്വാഗതവും റെജിനാസ് തിരുവമ്പാടി നന്ദിയും പറഞ്ഞു