നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിൽ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ അഞ്ച്, ആറ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 4 മണി വരെ നോളജ് സിറ്റിയിലെ മിഹ്റാസ് ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് നടക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പരിശോധന, ലാബ് ടെസ്റ്റുകൾ, മരുന്നുകൾ, കപ്പിംഗ് അടക്കമുള്ള വിവിധ റെജിമെൻ തെറാപ്പികൾ എന്നിവ സൗജന്യമായി ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ ഡോക്ടർമാർ അഡ്മിറ്റ് ചികിത്സ നിർദ്ദേശിക്കുന്നവർക്ക് മൂന്ന് ദിവസത്തെ കിടത്തി ചികിത്സയും സൗജന്യമായിരിക്കും. മർകസ് യൂനാനി മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലായി പ്രമുഖ ഡോക്ടർമാർ നേതൃത്വം നൽകും.
നിയന്ത്രണ വിധേയമാവാത്ത പ്രമേഹം, അമിത വണ്ണം, ഇൻഫ്ളമേറ്ററി സന്ധിരോഗങ്ങൾ, ഡീജെനറേറ്റീവ് സന്ധിരോഗങ്ങൾ, തൊഴിൽ പരമായ സന്ധിരോഗങ്ങൾ, ഹൃദ്രോഗങ്ങൾ, വൃക്ക രോഗങ്ങൾ, വിവിധ സ്റ്റേജുകളിലുള്ള കാൻസറുകൾ തുടങ്ങി ജീവിത ശൈലിയും പോഷണവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ ഡോ ഒ കെ എം അബ്ദുറഹ്മാനും, ട്രോമാ, ചതവ്, പരിക്കുകൾ, അസ്ഥി വൈകല്യങ്ങൾ, ന്യൂറോ രോഗങ്ങൾ, സ്ട്രോക്ക്, ഡിസ്ക് പ്രശ്നങ്ങൾ, ഫേഷ്യൽ പാൾസി, ബെൽസ് പാൾസി, പക്ഷാഘാതം തുടങ്ങി അസ്ഥിയും നാഡിയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് അസോസിയേറ്റ് പ്രൊഫസർ ഡോ യു മുജീബും നേതൃത്വം നൽകും. സോറിയാസിസ്, വെള്ളപ്പാട്, എക്സിമ തുടങ്ങി രോഗികൾക്ക് ചർമരോഗവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ എ പി ശാഹുൽ ഹമീദ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ റുമാൻ ഖാൻ എന്നിവർ പങ്കെടുക്കും.
ആർത്തവ പ്രശ്നങ്ങൾ, സ്ത്രീ വന്ധ്യത, പിസിഒഡി, പ്രസവാനന്തര പ്രശ്നങ്ങൾ എന്നിവക്ക് സ്ത്രീ രോഗ വിഭാഗത്തിൽ ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ സബ ഖാൻ മേൽനോട്ടം വഹിക്കും. കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യപ്രശ്നങ്ങൾക്കുള്ള പീഡിയാട്രിക് വിഭാഗം സീനിയർ പ്രൊഫസർമാരായ ഡോ എഫ് എം അസ്മതുല്ലാഹ്, ഡോ ഇഫ്തിഖാറുദ്ധീൻ എന്നിവരും, തൊണ്ട, മൂക്ക്, ചെവി എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള ഇ എൻ ടി വിഭാഗം പ്രൊഫസർ ഡോ നയീം അഹ്മദും, വ്രണങ്ങൾ, മുറിവുകൾ, മുഴകൾ, വെരികോസ് അൾസർ എന്നീ രോഗങ്ങൾക്ക് സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ സുഹൈൽ സഹിബൊലെയും നേതൃത്വം നൽകും. ജനറൽ വിഭാഗത്തിൽ മെഡിക്കൽ ഓഫീസർമാരായ ഡോ നബീൽ, ഡോ മുനവ്വർ, ഡോ നയീമ, ഡോ ഉസ്മാൻ എന്നിവരുടെ സേവനം ഉണ്ടായിരിക്കും.
സൗജന്യ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 6235998811, 6235998820 എന്നീ നമ്പറുകളിൽ നേരിട്ട് വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.