രാജ്യത്തെ 45 അധ്യാപകർക്ക് ദേശീയ അവാർഡുകൾ സമ്മാനിച്ച് ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു

അധ്യാപക ദിനത്തോടനുബന്ധിച്ച് ഇന്ന്
(സെപ്തംബർ 5, 2022) ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു രാജ്യത്തെ 45 അധ്യാപകർക്ക് ദേശീയ അവാർഡുകൾ സമ്മാനിച്ചു.

ചടങ്ങിൽ രാഷ്ട്രപതി തന്നെ പഠിപ്പിച്ച അധ്യാപകരെ അനുസ്മരിക്കുകയും ജീവിതത്തിൽ എന്ത് നേട്ടങ്ങൾ കൈവരിച്ചാലും അദ്ധ്യാപകരോട് തനിക്ക് എന്നും കടപ്പാടുണ്ടെന്നും പറഞ്ഞു.

ശാസ്ത്രവും ഗവേഷണവും നവീകരണവുമാണ് ഇന്നത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ വികസനത്തിന്റെ അടിസ്ഥാനമെന്നും ഈ മേഖലകളിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അടിത്തറ സ്‌കൂൾ വിദ്യാഭ്യാസത്തിലൂടെ നിർമ്മിക്കപ്പെടുമെന്നും
വിദ്യാർഥികളിൽ ശാസ്ത്രത്തിലും ഗവേഷണത്തിലും താൽപര്യം ജനിപ്പിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണെന്നും രാഷ്ട്രപതി പറഞ്ഞു.

spot_img

Related Articles

Latest news