കൊടിയത്തൂർ: മാസ് റിയാദ് പ്രവർത്തകരുടെ കുട്ടികൾക്കായി രൂപം നൽകിയ എജ്യൂകഫേയുടെ ആഭിമുഖ്യത്തിൽ എജ്യൂടൈൻമെൻ്റ് ക്യാമ്പും, എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിലെ വിജയികൾക്കുള്ള അവാർഡും വിതരണവും നടത്തി.
സൗത്ത് കൊടിയത്തൂർ സലഫി പ്രൈമറി സ്കൂൾ ഹാളിൽ വെച്ച് നടന്ന പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് ഉൽഘാടനം ചെയ്തു.മാസ്കോർഡിനേറ്റർ പി.സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. എജ്യൂകഫേയുടെ പ്രവർത്തനങ്ങൾ മാസ് റിയാദ് സാംസ്ക്കാരിക കൺവീനർ യതി മുഹമ്മദ് വിശദീകരിച്ചു, മാസ് റിയാദ് മുൻ പ്രസിഡൻ്റുമാരായ ഹസ്സൻ മാസ്റ്റർ ഷരീഫ് സി.കെ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സൺ ആയിശ ചേലപ്രത്ത്, മാസ് വനിതാ ഭാരവാഹികളായ സാബിത ജബ്ബാർ, ഷംല യൂസഫ്,നുസ്രത്ത് മെഹബൂബ് എന്നിവർ ആശംസകൾ നേർന്നു.
കൺവീനർ ജാഫർ കൊടിയത്തൂർ സ്വാഗതവും അഹമ്മദ്കുട്ടി ടി.കെ നന്ദിയും പറഞ്ഞു.
ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി ഏതാനും മാസങ്ങൾക്ക് മുമ്പ് എജ്യൂകഫേ എന്ന ക്ലബ്ബിന് മാസ് റിയാദ് രൂപം നൽകിയത്. കുട്ടികളുടെ പഠനത്തോടൊപ്പം കായികവും വിനോദവും ഉൾപ്പെടുത്തി അവരുടെ കഴിവുകൾ കണ്ടെത്തി അവരെ പരിപോശിപ്പിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഇത്തരത്തിലൊരു ദൗത്യവുമായി മാസ് റിയാദ് പ്രവർത്തകർ രംഗത്ത് വന്നത്. ഇതിൻ്റെ ഭാഗമായി കുട്ടികളെ നാല് ഹബ്ബുകളായി തരം തിരിച്ച് ഓരോ ഗ്രൂപ്പുകളിലും ഓരോ മെൻറ്റർമാരെ ഉൾപ്പെടുത്തിയുമാണ് കുട്ടികളുടെ കഴിവുകൾ വാർത്തെടുക്കുന്നത്.
പരിപാടിയുടെ ഭാഗമായി ‘ഇന്നത്തെ ചുറ്റുപാടും നമ്മുടെ മക്കളും’ എന്ന വിഷയത്തെ ആസ്പതമാക്കി കൊടിയത്തൂർ വാദിറഹിമ പ്രിൻസിപ്പാൾ ഏശുദാസ് ക്ലാസെടുത്തു. പരിപാടിയോടനുബന്ധിച്ച് എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച മാസ് അംഗങ്ങളുടെ കുട്ടികൾക്ക് ചടങ്ങിൽ മൊമൻ്റോ നൽകി. ആദരിച്ചു. മുസ്തഫ എൻകെ, മൻസൂർ നെല്ലിക്കാപറമ്പ്, അശ്റഫ് കണ്ണഞ്ചേരി, ബഷീർ കുയ്യിൽ, മുജീബ് വലിയപറമ്പ് , ഫാത്തിമ സിപി, ഫസീല ജാഫർ ,സജ്ന സുബൈർ,ഹസീന ബഷീർ, മുർഷിദ ഷംസു, റസീന ഉമ്മർ, ഷൈസ്ത്ത ഫൈസൽ, സാബിറ, ഷാഹിന
എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.