ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിനം കന്യാകുമാരിയിൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിനം കന്യാകുമാരിയിലെ വിവേകാനന്ദ ഗ്രൗണ്ടിൽ നിന്ന് ശുചീന്ദ്രം വരെയാണ് രാവിലെ യാത്ര. വൈകുന്നേരം 3:30ക്ക് പുനരാരംഭിക്കുന്ന യാത്ര 6:30ക്ക് നാഗർകോവിലിൽ അവസാനിപ്പിക്കും. കനത്ത സുരക്ഷാ അകമ്പടിയിലാണ് യാത്ര നടക്കുന്നത്. യാത്രയുടെ ഇടവേളയിൽ രാഹുൽ ഗാന്ധി പൗര പ്രമുഖറുമായി കൂടിക്കാഴ്ച നടത്തും. 150 ദിവസം ഹോട്ടലുകളിൽ പോലും താങ്ങാതെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര. രാഹുൽ ഗാന്ധി ഉൾപ്പടെ യാത്രാ അംഗങ്ങൾ എല്ലാവർക്കും താമസം ഒരുക്കിയിരിക്കുന്നത് 60 കണ്ടെയ്നർ ലോറികളിൽ ആണ്. ഭക്ഷണം ആകട്ടെ വഴിയോരത്തും. ഇനിയുള്ള 5 മാസം യാത്രാ അംഗങ്ങളുടെ ദിനചര്യ ഇതായിരിക്കും.

spot_img

Related Articles

Latest news