ചെറുവാടി : ഡ്രീം ചാലിയാർ അഡ്വഞ്ചർ ടൂറിസം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എംഎൽഎ ലിന്റോ ജോസഫ് പദ്ധതി പ്രദേശം സന്ദർശിക്കുന്നു. ചാലിയാർ പുഴയുടെ തീരത്തുള്ള എല്ലാ മണ്ഡലങ്ങളിലും ഉള്ള എംഎൽഎമാർ വരും ദിവസങ്ങളിൽ പദ്ധതിയുടെ പ്രദേശങ്ങൾ സന്ദർശിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനസഹായത്തോട് കൂടി ഗ്രാമീണ ടൂറിസത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിക്കാൻ വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി യോജിച്ചു പ്രവർത്തിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനം.
സന്ദർശനത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂലത്ത്,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി പി ജമീല,ബ്ലോക്ക് മെമ്പർ സുഹറ വെള്ളങ്ങോട്, മലബാർ ടൂറിസം ഡെവലപ്പ്മെന്റ് കമ്പനി എംഡി അബ്ദുറഹ്മാൻ സാഹിബ് തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.