‘വീണാ ജോർജ് മിടുക്കിയായ മന്ത്രി, ജനീഷ്കുമാർ ജനകീയനായ എംഎൽഎ’; വേദിയിലിരുത്തി പ്രശംസിച്ച് വെള്ളാപ്പള്ളി

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിനെയും കെ യു ജനീഷ്കുമാർ എംഎൽഎയും വേദിയിലിരുത്തി പ്രശംസിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പേവിഷ ബാധയടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷമടക്കം ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്ത് എത്തുന്ന സമയത്താണ് വെള്ളാപ്പള്ളി നടേശൻ‌ ആരോഗ്യമന്ത്രിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

വീണാ ജോർജ് മിടുക്കിയായ മന്ത്രിയാണെന്നും വീണ ചെയ്യുന്നതെല്ലാം കുറ്റമാണെന്നു കണ്ടെത്തുന്ന രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വീണ ജോർജിനെ വേദിയിലിരുത്തിയായിരുന്നു വെള്ളാപ്പളളിയുടെ പ്രശംസ. കെ യു ജനീഷ്കുമാർ ജനകീയനായ എംഎൽഎയാണെന്നും ജനീഷിനെ ഇനി തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പിന്നാക്കക്കാരെ വീണ്ടും പിന്നോട്ടടിക്കുന്നതാണ് മുന്നാക്ക സംവരണമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മറ്റു സമുദായങ്ങൾ സംഘടിച്ചാൽ നീതി കിട്ടുമെന്നും ഈഴവർ സംഘടിച്ചാൽ ജാതി പറയുന്നു എന്ന് പറയുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവർക്ക് വിദ്യാഭ്യാസ മേഖലയിൽ നീതി കിട്ടുന്നില്ലെന്നും തൊഴിലുറപ്പ് മാത്രമാണ് ഈഴവ സമുദായ അംഗകൾക്കെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്ത് നടക്കുന്നത് രാജ്യവികസനത്തിനെതിരെയുള്ള സമരമാണെന്ന പ്രസ്താവനയുമായി നേരത്തെ വെള്ളാപ്പള്ളി നടേശൻ രംഗത്ത് എത്തിയിരുന്നു. കേരളത്തിന്റെ സ്വപ്നപദ്ധതി പൂര്‍ത്തീകരണത്തിലെത്തുമ്പോൾ നിര്‍ത്തിവെക്കണമെന്ന് പറയുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 10 കാര്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ എട്ട് കാര്യങ്ങളിലും സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നേതാക്കളെ വേദിയിൽ ഇരുത്തി പ്രശംസിക്കുന്നത്.

spot_img

Related Articles

Latest news