ഗ്രൂപ്പ് സമവാക്യത്തിന് പരിഗണന, പുതുമുഖങ്ങളും; 280 അംഗ കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഹൈക്കമൻഡിൻ്റെ അംഗീകാരം

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഹൈക്കമാൻഡിൻ്റെ അംഗീകാരം. 280 അംഗ പട്ടികയ്ക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. കെപിസിസി സമർപ്പിച്ച പട്ടിക പൂർണമായും അംഗീകരിക്കുകയായിരുന്നു. പട്ടിക സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ഗ്രൂപ്പ് സമവാക്യങ്ങൾക്ക് പ്രാധാന്യം നൽകിയതിനൊപ്പം കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തി അയച്ച പട്ടികയ്ക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. ഒരു ബ്ലോക്കിൽ നിന്നും ഒരാൾ എന്ന നിലയിൽ യുവാക്കളെയും വനിതകളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എഴുപത്തിയഞ്ചോളം പുതുമുഖങ്ങൾ പട്ടികയിൽ ഇടം നേടിയെന്നാണ് റിപ്പോർട്ടുകൾ.
കെപിസിസി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട് ആദ്യം സമർപ്പിച്ച പട്ടിക ഹൈക്കമാൻഡ് തിരിച്ചയച്ചിരുന്നു. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പട്ടിക തിരിച്ചയച്ചത്. പുതിയ പട്ടികയിൽ ഇടം നേടിയ 280 പേർക്കാകും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ടായിരിക്കുക.

കോൺഗ്രസ് പാർട്ടിയ്ക്ക് മൊത്തത്തിൽ ഉണർവ് സമ്മാനിക്കുന്നതാകും ഭാരത് ജോഡോ യാത്രയെന്ന് പട്ടികയ്ക്ക് അംഗീകാരം ലഭിച്ച വിവരം വ്യക്തമാക്കിക്കൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു.

spot_img

Related Articles

Latest news