ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രമണ്യം ജയശങ്കറിന്ന് റിയാദിൽ സ്വീകരണം.

റിയാദ്: ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രമണ്യം ജയശങ്കറിന്ന് റിയാദിൽ സ്വീകരണം.

സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ റിയാദിലെ മിനിസ്ട്രി ആസ്ഥാനത്താണ് മന്ത്രിക്ക് സ്വീകരണം നൽകിയത്.

സ്വീകരണ വേളയിൽ, രണ്ട് രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരവും ദൃഢവുമായ ബന്ധങ്ങൾ അവലോകനം ചെയ്തു. ഇരു രാജ്യങ്ങൾക്കും താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ സംയുക്ത പ്രവർത്തനവും ഉഭയകക്ഷി ഏകോപനവും മെച്ചപ്പെടുത്തുന്നതിന്റെ വശങ്ങളും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വർദ്ധിപ്പിക്കുന്ന വിഷയങ്ങളിലും ചർച്ച ചെയ്തു.

സ്വീകരണച്ചടങ്ങിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി സഊദ് അൽ-സതിയും ഇന്ത്യയിലെ സൗദി അംബാസഡർ സാലിഹ് അൽ-ഹുസൈനിയും ചർച്ചയിൽ പങ്കെടുത്തു.

ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് മന്ത്രിമാർ സമഗ്ര അവലോകനം നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

സന്ദർശന വേളയിൽ, വിദേശകാര്യ മന്ത്രി മറ്റ് സൗദി പ്രമുഖരെയും ഗൾഫ് സഹകരണ കൗൺസിൽ (GCC) സെക്രട്ടറി ജനറൽ ഡോ.നായിഫ് ഫലാഹ് മുബാറക് അൽ-ഹജ്റഫ് തുടങ്ങിയവരുമായും ചർച്ച നടത്തും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകളും ഈ സന്ദർശനത്തിൻ്റെ ഭാഗമായുണ്ടാവുമെന്ന് മന്ത്രാലയം അറിയിച്ചു.

spot_img

Related Articles

Latest news