ഗുജറാത്ത് : ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി കോവിഡ് ബാധിച്ചു ആശുപത്രിയിൽ. കഴിഞ്ഞ ദിവസം പൊതുപരിപാടിക്കിടെ അദ്ദേഹം സ്റ്റേജിൽ കുഴഞ്ഞു വീണിരുന്നു .
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു ആശുപതിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു ഫലം പുറത്തു വന്നത്. അഹമ്മദാബാദിലെ യു എൻ മെഹ്ത്ത ഹോസ്പിറ്റലിൽ ആണ് അദ്ദേഹം നിരീക്ഷണത്തിൽ ഉള്ളത്. ആരോഗ്യ സ്ഥിതി തൃപ്തികരമെന്നു ആശുപത്രി വൃത്തങ്ങൾ.