വിസിറ്റ് വിസയിലെത്തിയ മലയാളി വയോധിക സൗദിയിൽ മരിച്ചു.

 

റിയാദ്‌: വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് റിയാദില്‍ മലയാളി വയോധിക മരിച്ചു. റിയാദിലുള്ള മക്കളുടെ അടുത്ത് വിസിറ്റ് വിസയിലെത്തിയ ആലുവ മടത്തിമൂല സ്വദേശി പരേതനായ മൊയ്തീന്‍ ബാവയുടെ ഭാര്യ ശരീഫാ ബീവി (86) ആണ് മരിച്ചത്.
റിയാദിലെ സാമൂഹികപ്രവര്‍ത്തകര്‍ കൂടിയായ മക്കള്‍ അംജദ് അലി, അഡ്വ. ഷാനവാസ് എന്നിവരുടെ കൂടെ മൂന്ന് മാസമായി കഴിയുകയായിരുന്നു. മക്കള്‍ – ഒ.എം. റഹീം, സൈനബ, ഷാജി, പരേതനായ നാസര്‍, അംജദ് അലി, അഡ്വ. ഷാനവാസ്. മരുമക്കള്‍ – റംല, അബ്ദുസ്സലാം, നൂര്‍ജഹാന്‍, ഷീന, ആയിശ, സിനി. ഖബറടക്കം റിയാദില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

spot_img

Related Articles

Latest news