വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു

തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു. വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടുള്ള തീരുമാനം റദ്ദാക്കിയുള്ള ബില്ലിനാണ് അംഗീകാരം. ലീഗ്, സമസ്ത അടക്കമുള്ള സംഘടനകളുടെ എതിർപ്പിനെ തുടർന്നായിരുന്നു സർക്കാരിന്‍റെ പിന്മാറ്റം. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവർണ്ണർ ഒപ്പിട്ടത്. സർവ്വകലാശാല – ലോകായുക്ത ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചന ഗവർണ്ണർ നൽകുമ്പോഴാണ് വഖഫിലെ അനുമതി.

spot_img

Related Articles

Latest news