വേൾഡ് ടൂറിസം ഓർഗനൈസേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2022-ലെ ആദ്യ ഏഴ് മാസങ്ങളിലെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവിൻ്റെ നിരക്കിൽ സൗദി അറേബ്യ G-20 രാജ്യങ്ങളിൽ ഒന്നാമതെത്തിയത്.
ഓർഗനൈസേഷൻ്റെ അഭിപ്രായത്തിൽ, 2022 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ, 121% ത്തിലധികം വരുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവോടെ രാജ്യം അസാധാരണമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
നേതൃത്വത്തിന്റെ നിർദ്ദേശങ്ങളുടെയും ആഗോള ടൂറിസം ഭൂപടത്തിൽ രാജ്യത്തിന്റെ സ്ഥാനം ഉയർത്താനുള്ള അശ്രാന്ത പരിശ്രമത്തിന്റെയും പരിസമാപ്തിയാണ് ഈ നേട്ടമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.
വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായിരാജ്യത്തിന്റെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന ഉയർത്തുന്നതിലും ദേശീയ സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കുന്നതിലും നേതൃത്വത്തിന്റെ നയം വ്യക്തമാവുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ടുറിസം മേഖലയിലെഈ നല്ല സൂചനകൾ സൗദി സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും വിവിധ മാറ്റങ്ങളുമായി പൊരുത്തപ്പെടാനുള്ള രാജ്യത്തിൻ്റെ കഴിവും വർദ്ധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു,
കൊറോണ മഹാമാരിക്ക് മുൻപുള്ളതുമായി ഇപ്പോഴത്തെ സാഹചര്യത്തെ താരതമ്യപ്പെടുത്തുമ്പോൾ 14% വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ടൂറിസം മേഖലയാണ് സൗദിയിലെ ടൂറിസം മേഖല ഇപ്പോൾ.