സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ജനകീയനായ കോൺഗ്രസ് നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് ഓ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തന്റെ അടുത്തേക്ക് സഹായം അഭ്യർത്ഥിച്ചു വരുന്നവരുടെ പാർട്ടിയോ ജാതിയോ നോക്കാത്ത അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്നതിൽ വലിയ താത്പര്യം അദ്ദേഹം കാട്ടിയിരുന്നു. മലബാറിൽ കോൺഗ്രെസ്സിന്ന് തന്റേതായ സ്ഥാനം നേടികൊടുക്കുന്നതിൽ വലിയ പങ്ക് ആര്യാടന്റേതായിരുന്നുവെന്ന് യോഗത്തിൽ പങ്കെടുത്തത്തവർ പറഞ്ഞു. തന്റെ നിലപാടുകൾ കൃത്യമായി പറയുകയും അതിന്റെ പ്രത്യാഘാതങ്ങൾ എന്തായാലും അത് നേരിടാൻ യാതൊരു മടിയും കൂടാതെ തയ്യാറാവുകയും ചെയുന്ന അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മത മൗലികതക്കെതിരെ ശക്തമായ നിലപാട് അദ്ദേഹം എന്നും എടുത്തിരുന്നു അത് തന്നെയാണ് അദ്ദേഹത്തെ മറ്റുളളവരിൽ നിന്ന് വേറിട്ട നിർത്തുന്നതന്നു ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രയപെട്ടു. ബത്തയിൽ ലുഹമാർട്ടിൽ ചേർന്ന അനുശോചന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അമീർ പട്ടണത്ത് അദ്യക്ഷത വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ ആമുഖ പ്രസംഗ നടത്തി. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാർക്കാട്, ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, നാഷണൽ കമ്മിറ്റി ഭാരവാഹികളായ സിദ്ധിഖ് കല്ലുപറമ്പൻ, റഹ്‌മാൻ മുനമ്പത്ത്, പാരഗൺ ബഷീർ, സജീർ പൂന്തുറ, സലിം ആർത്തിയിൽ, സുഗതൻ നൂറനാട്, ബഷീർ കോട്ടയം, ശുകൂർ ആലുവ, സുരേഷ് ശങ്കർ,വിനീഷ് ഒതായി, റഫീഖ് പട്ടാമ്പി, ഹർഷദ് എം. ടി. നവാസ് കണ്ണൂർ, മഹമൂദ് വയനാട്, അജയൻ ചെങ്ങന്നൂർ, അബ്ദുൽ കരീം കൊടുവള്ളി, സൈനുദ്ധീൻ വെട്ടത്തൂർ,, നാസ്സർ കാളികാവ്, നാസ്സർ കല്ലറ,റഫീഖ് പൊന്മള, സഹീർ ഇ. പി. റഫീഖ് കുപ്പനത്ത്, ഷാറഫു ചിറ്റൻ , ഷൌക്കത്ത് എടക്കര,നാസർ ലൈസ്, ബഷീർ വണ്ടൂർ, ഷൌക്കത്ത് നിലംബൂർ, ബഷീർ കോട്ടക്കൽ, ഷംസു കളക്കര, അബുബക്കർ മഞ്ചേരി, അൻസർ നൈതല്ലൂർ തുടങ്ങിയവർ അനുശോചനം അറിയിച്ചു സംസാരിച്ചു. ജംഷാദ് തുവൂർ സ്വാഗതവും സാദിഖ് നന്ദി പറഞ്ഞു.