മലയാളികൾക്ക് എംഡിഎംഎ നൽകുന്നത് ഇവർ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

 

ആലപ്പുഴ: ആലപ്പുഴ സൗത്ത് പോലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിൽ നിന്ന് 140 ഗ്രാം എംഡിഎംഎ (MDMA) പിടികൂടിയിരുന്നു. അന്ന് പിടികൂടിയ രണ്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ ബാംഗ്ലൂരിൽ നിന്നാണ് എം ഡി എം എ ലഭിക്കുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. യുവാക്കൾക്ക് തരപ്പെടുത്തി കൊടുക്കുന്നത് അഭിജിത്ത് എന്ന തിരുവനന്തപുരം സ്വദേശിയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.

കേരളത്തിലെ പല ജില്ലകളിൽ നിന്നും ബെഗളൂരുവിലേക്ക് എത്തുന്ന യുവാക്കൾക്ക് വലിയ തോതിൽ എംഡിഎംഎ എത്തിച്ചു നൽകുന്നത് അഭിജിത്താണ്. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഇയാൾ മറ്റ് പലരുടേയും അക്കൗണ്ടുകളിലേക്ക് പണം അയക്കാനാണ് ആവശ്യപ്പെടുക. എം ഡി എം എ വാങ്ങുന്നതിന് നൽകുന്ന അക്കൗണ്ട് കേന്ദ്രകരിച്ച് നടത്തിയ അനേഷണത്തിലാണ് ഇരുവരെയും ബാംഗ്ലൂരിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അഭിജിത്ത് എന്ന മിഥുനെയും ഇയാളുടെ കൂട്ടുകാരി ചേർത്തല പട്ടണക്കാട്ടെ അപർണയെയും അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ജില്ലയിൽ വൻ തോതിൽ മയക്ക് മരുന്നാണ് നേരത്തെ പിടിയിലായ പ്രതികൾ വിറ്റിരുന്നത്. ഇവർക്ക് മയക്കുമരുന്ന് എത്തിക്കുവന്നവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. പിടിയിലായവരുടെ സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും പോലീസ് പരിശോധിച്ച് വരികയാണ്. ഇതോടെ കൂടുതൽ ആളുകൾ അറസ്റ്റിലാകുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

spot_img

Related Articles

Latest news