കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന് കണ്ണൂരില്‍ ഇന്ന് വൈകീട്ട് നാല് മണിക്ക് സ്വീകരണം നല്കുന്നു. കലക്ട്രേറ്റ് പരിസരം മുതല്‍ ജില്ലാ പഞ്ചായത്ത് കാര്യാലയം വരെ സ്പീക്കറെ ആനയിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ബാന്റ് വിതരണ ഉദ്ഘാടനവും പ്രദര്‍ശനവും നടക്കും.