തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത. ആൻഡമാൻ കടലിൽ നിലനിൽക്കുന്ന ചക്രവതച്ചുഴി ചുഴലിക്കാറ്റായി മാറിയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. അടുത്ത 48 മണിക്കൂറിൽ ഈ ചക്രവതച്ചുഴി ന്യൂനമർദ്ദമായി മാറും.
മധ്യ ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം ശനിയാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദമായി മാറിയേക്കും. പിന്നീട് ഇത് ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിൽ മഴ ശക്തമായി തുടരാനാണ് സാധ്യത.
അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് അറിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും സാധ്യതയുണ്ട്.