തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം നാളെ എത്തും. ഇതേ തുടര്‍ന്ന് 5 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തുലാവര്‍ഷം ഇന്ന് തെക്കേ ഇന്ത്യന്‍ തീരം തൊടും.
തമിഴ്നാട്ടിലാണ് തുലാവര്‍ഷം ആദ്യം എത്തുക. വടക്കന്‍ തമിഴ്നാട്ടില്‍ ആദ്യം മഴ ലഭിച്ചു തുടങ്ങും. ഇന്ന് കേരളത്തിന്റെ
കിഴക്കന്‍ മേഖലകളില്‍ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലര്‍ട്ട് ഉള്ളത്.
തെക്കന്‍ തമിഴ്നാട് തീരത്ത് അടുത്ത ദിവസം ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതും ശക്തമായ മഴ ലഭിക്കുന്നതിന് ഇടയാക്കും.