ത്രിവത്സര എൽഎൽ.ബി. : ഓപ്ഷൻ രജിസ്ട്രേഷൻ

സംസ്ഥാനത്തെ ലോ കോളേജുകളിൽ ത്രിവത്സര എൽഎൽ.ബി. പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്മെന്റ് നടപടികൾ ആരംഭിച്ചു. വിദ്യാർഥികൾക്ക്‌ www.cee.kerala.gov.in വഴി നവംബർ നാലിനു വൈകീട്ട് മൂന്നുവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഒന്നാംഘട്ട താത്‌കാലിക അലോട്മെന്റ് നവംബർ ഏഴിനും അന്തിമ അലോട്മെന്റ് ഒമ്പതിനും പ്രസിദ്ധീകരിക്കും. നാലുസർക്കാർ കോളേജുകളിലെ മുഴുവൻ സീറ്റുകളിലും ഒമ്പതു സ്വാശ്രയ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കുമാണ് പ്രവേശനം. സഹായങ്ങൾക്ക്: 0471 2525300.

spot_img

Related Articles

Latest news