ജയ്പൂര്‍: രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. അനുപഗഡ് അതിര്‍ത്തിയിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.
പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കീഴടങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വെടിവെച്ച് കീഴ്‌പ്പെടുത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചു.ബിഎസ്‌എഫ് ഡിഐജിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. സംഭവത്തില്‍ ബിഎസ്‌എഫ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
അടുത്തിടെയായി പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുള്ളതായി ബിഎസ്‌എഫ് അറിയിച്ചു. കഴിഞ്ഞ മാസം രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ സെക്ടറിലെ അതിര്‍ത്തിയില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ തെഹ്രീക്-ഇ-ലബായിക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്‌എഫ് പിടികൂടിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ ജയ്സാല്‍മീര്‍ അതിര്‍ത്തിക്ക് സമീപം 50 വയസ്സുള്ള പാകിസ്താന്‍ പൗരനെ ബിഎസ്‌എഫ് അറസ്റ്റ് ചെയ്തിരുന്നു. അസ്ലം ഖാന്‍ എന്ന പാകിസ്താന്‍ പൗരനെ സധേവാല അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. പാകിസ്താനില്‍ നിന്ന് അതിര്‍ത്തി മേഖലയിലേക്ക് ഡ്രോണുകള്‍ എത്തുന്നതും പതിവാണ്. മയക്കുമരുന്ന് കടത്തനാണ് ഡ്രോണുകള്‍ ഉപയോഗിക്കുന്നതെന്ന് സുരക്ഷാ സേന അറയിച്ചിരുന്നു.