മധുരമുള്ള കാഴ്ചകളുമായി ഈത്തപഴത്തിന്റെ മേള; മധുരത്തിന്റെ ഉത്സവം .

സ്കത്ത്: ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ഈത്തപ്പഴ ഉത്സവം ആളുകളുടെ മനം കവരുന്നു.

ഈത്തപ്പഴ ഉല്‍പന്നങ്ങള്‍, ഈത്തപ്പഴം, അവയുടെ വകഭേദങ്ങള്‍ എന്നിവയുടെ ഉല്‍പാദനത്തിലും വില്‍പനയിലും ഏര്‍പ്പെട്ടിരിക്കുന്ന നിക്ഷേപകരുടെയും ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും പങ്കാളിത്തം ഉള്‍പ്പെടെ 90 ബിസിനസുകാരാണ് മേളയിലുള്ളത്.

ഈത്തപ്പഴ ഉല്‍പാദനത്തിലും സംസ്കരണ മേഖലയിലും നിക്ഷേപം നടത്താന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം വര്‍ഷംതോറും പരിപാടി സംഘടിപ്പിക്കുന്നത്. അതേസമയം, ഈത്തപ്പഴ ഉത്സവം വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും നടത്തണമെന്നാണ് ചെറുകിട ഇടത്തരം സംരംഭകരും മറ്റും ആവശ്യപ്പെടുന്നത്.

ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കളെ നേരിട്ട് കാണുന്നതിനുമുള്ള മികച്ച അവസരമാണ് ഈത്തപ്പഴ ഉത്സവമെന്ന് സഫ അല്‍ ബഹെര്‍ ഡേറ്റ്‌സ് കമ്ബനിയില്‍നിന്നുള്ള ഖാലിദ് അല്‍ സദ്‌ജലി പറഞ്ഞു.

ഈത്തപ്പഴ വ്യവസായത്തെ പിന്തുണക്കാന്‍ റമദാനിന് മുമ്ബും ഒക്ടോബറിലുമായി വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഈത്തപ്പഴമേള സംഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വീട്ടില്‍നിന്ന് തയാറാക്കിയ ഈത്തപ്പഴ ഉല്‍പന്നങ്ങളുമായാണ് കരം പാലസ് ട്രേഡിങ് കമ്ബനിയുടെ ഹമീദ സെയ്ദ് അല്‍ എസ്റി മേളയില്‍ പങ്കെടുക്കുന്നത്. ഉല്‍‌പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഉല്‍‌പാദനത്തിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ച്‌ അറിയുന്നതിനും മറ്റ് ഈത്തപ്പഴ നിര്‍മാതാക്കളുമായി അനുഭവങ്ങള്‍ കൈമാറുന്നതിനുള്ള അവസരമാണ് ഫെസ്റ്റിവലെന്ന് സുഹാറിലെ റെമറോസ് കമ്ബനിയില്‍ നിന്നുള്ള മുഹമ്മദ് അബ്ദുല്ല അല്‍ ഹംദി പറഞ്ഞു. അണ്ടിപ്പരിപ്പ് ഉപയോഗിച്ച്‌ പത്തിലധികം ഈത്തപ്പഴ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്, കൂടാതെ, ഓട്‌സും എള്ളും ഉപയോഗിച്ച്‌ നിര്‍മിച്ച രണ്ട് ഇനങ്ങള്‍ക്ക് പേറ്റന്റ് നേടിയിട്ടുണ്ട്.

spot_img

Related Articles

Latest news